മധ്യപ്രദേശിൽ രണ്ടര ലക്ഷം കോവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ

ഏകദേശം 8 കോടി രൂപയോളം വരുന്ന വാക്സിനാണ് ഉള്ളതെന്നും, ട്രക്കിന്റെ എയർ കണ്ടീഷണർ പ്രവർത്തിക്കുന്നതിനാൽ വാക്സിനുകൾ സുരക്ഷിതമെന്നും പോലീസ് അറിയിച്ചു.

0

ഭോപ്പാൽ :മധ്യപ്രദേശിലെ നർസിംഗ്പൂരിൽ രണ്ട് ലക്ഷം കോവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ. എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്. 2,40,000 ഡോസ് കോവാക്സിനാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്കിന്‍റെ ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം ആരംഭിച്ചു. ഡ്രൈവറിന്‍റെ മൊബൈൽ ഫോൺ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. വാക്സിൻ ഉപയോഗ ശൂന്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ട്രക്ക് കണ്ടെത്തിയതായി കരേലി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കില്‍ കോവിഡ് വാക്സിനാണെന്ന് മനസിലായത്. ഏകദേശം 8 കോടി രൂപയോളം വരുന്ന വാക്സിനാണ് ഉള്ളതെന്നും, ട്രക്കിന്റെ എയർ കണ്ടീഷണർ പ്രവർത്തിക്കുന്നതിനാൽ വാക്സിനുകൾ സുരക്ഷിതമെന്നും പോലീസ് അറിയിച്ചു.
ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. ഡ്രൈവറുടെ മൊബൈൽ ഫോൺ സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം ഉർജ്ജിതമെന്നും കരേലി സബ് ഇൻസ്പെക്ടർ ആശിഷ് ബോപാച്ചെ വ്യക്തമാക്കി.

 

You might also like

-