കേസ് സി ബി ഐ അന്വേഷിക്കണം അർണബിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധിപറയും

മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം പക്ഷപാതം നിറഞ്ഞതാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അർണബ് ആരോപിച്ചിരുന്നു.

0

ഡൽഹി :റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമികെതിരെയുള്ള കേസുകളുടെ അന്വേഷണചുമതല മഹാരാഷ്ട്ര പൊലീസിൽ നിന്ന് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യപ്പെട്ടുള്ള ഗോസ്വാമി ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം പക്ഷപാതം നിറഞ്ഞതാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അർണബ് ആരോപിച്ചിരുന്നു. പൽഘർ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയെന്നുമാണ് അർണബിനെതിരെയുള്ള കേസ്.