“ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ.‍? “സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത

നികുതി വർധനവും ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്രയും ധൂർത്തും ഉന്നയിച്ചാണ് വിമർശനം. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലൂടെയാണെന്ന്, 'ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ.‍? എന്ന ലേഖനത്തിലൂടെ സഭ വിമർശിക്കുന്നു

0

തൃശൂർ | സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. നികുതി വർധനവും ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്രയും ധൂർത്തും ഉന്നയിച്ചാണ് വിമർശനം. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലൂടെയാണെന്ന്, ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ.‍? എന്ന ലേഖനത്തിലൂടെ സഭ വിമർശിക്കുന്നു.

സമസ്ത മേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിലെ പ്രതിഷേധം ഭയന്നാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യം പേറുന്ന മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തതെന്തെന്നും സഭ ചോദിക്കുന്നു

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും ആയിഥമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു.

You might also like

-