പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം കാനം രാജേന്ദ്രൻ.

ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ​ഗവർണർ ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.'' കാനം രാജേന്ദ്രൻ പ്രതികരിച്ചു.ഗവർണർക്ക് അധികാരമില്ല.

0

തിരുവനന്തപുരം | കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രൻ. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. ”ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ​ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണമെന്ന് ​ഗവർണറോട് ശുപാർശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ​ഗവർണർ ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.” കാനം രാജേന്ദ്രൻ പ്രതികരിച്ചു.ഗവർണർക്ക് അധികാരമില്ല. ഗവർണർ ഉപയോ​ഗിക്കുന്നത് ഇല്ലാത്ത അധികാരമാണെന്ന് വി ടി ബൽറാം പറഞ്ഞു. ധനമന്ത്രി കെ എൻ ബാല​ഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ​ഗവർണർ പറയുന്നത്. മന്ത്രിയുടെ പ്രസം​ഗം രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണ്. എന്നാൽ മന്ത്രിയുടെ പ്രസം​ഗം ​ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

അതേസമയം കെ എന്‍ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല.താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിയില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചത്. ഗവർണർക്കെതിരായ ബാലഗോപാലിന്‍റെ പ്രസംഗമാണ് നടപടിക്ക് ആധാരം

You might also like