ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 11മരണം. മുപ്പത്തി ഒന്ന് പേരെ കാണാതായി

അപകടത്തിൽ പെട്ട 24 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ രാംപാചോഡവരം സർക്കാർ ആശുപത്രിയിൽ പ്രവപ്പിച്ചിരിക്കുകയാണ്

0

ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 11മരണം. മുപ്പത്തി ഒന്ന് പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം.അപകടത്തിൽ പെട്ട 24 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ രാംപാചോഡവരം സർക്കാർ ആശുപത്രിയിൽ പ്രവപ്പിച്ചിരിക്കുകയാണ്. രണ്ട് എൻ.ഡി.ആർ.എഫ് സംഘമുൾപ്പടെയുള്ള ദ്രുതകർമ്മ സേന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ആന്ധ്രയിലെ രാജാമുൻട്രിക്ക് അടുത്തുള്ള പാപികൊണ്ഡലു എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ‘റോയൽ വിശിഷ്ട’ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. സമീപകാലത്തുണ്ടായ പ്രളയത്തെ തുടർന്ന് ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു ഗോദാവരി നദി.ആന്ധ്രാ മുഖ്യമന്ത്രി വെെ.എസ് ജഗൻമോഹൻ റെഡി സ്ഥിതിഗതികൾ വിലയിരുത്തി. ഗോദാവരിയിൽ നിലവിൽ സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും ലെെസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്ജഗദ്‌മോഹൻ പറഞ്ഞു . അപകടത്തിൽ പെട്ട ബോട്ടിന് ടൂറിസ്റ്റ് ഡിപ്പർട്ട്മെന്റിന്റെ ലെെസൻസ് ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന ടൂറിസം മന്ത്രി എം ശ്രീനിവാസ റാവു പറഞ്ഞു.

You might also like

-