നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ആനന്ദ് ശർമ്മ.

ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ആനന്ദ് ശർമ്മ,

0

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് എഐസിസി വക്താവ് ആനന്ദ് ശർമ്മ. അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലമാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും ആനന്ദ് ശർമ്മ ദില്ലിയിൽ പറഞ്ഞു.

ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ആനന്ദ് ശർമ്മ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു.

കർണാടകയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റിൽ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ എന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്നും ആനന്ദ് ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.