എഞ്ചിനിയറിംഗ് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

ഗൈഡ് എൻ രാധിക നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പറയുന്നു.

0

പാലക്കാട്: എഞ്ചിനിയറിംഗ് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലങ്കോട് സ്വദേശി കൃഷ്ണകുമാരി (32) ആണ് ആത്മഹത്യ ചെയ്തത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ 5 വർഷമായി ഗവേഷണം നടത്തുകയായിരുന്നു. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്നലെ രാത്രിയാണ് കൃഷ്ണയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൈഡ് എൻ രാധിക നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പറയുന്നു. 2016 മുതൽ ആണ് ഗവേഷണം തുടങ്ങിയത്. 20 വർഷം കഴിഞ്ഞാലും പിഎച്ച്ഡി തീരില്ല എന്ന് പറഞ്ഞ് മാനസികമായി തളർത്തി.

ഇന്നലെ രാത്രിയാണ് കൃഷ്ണയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2016 മുതലാണ് ഗവേഷണം തുടങ്ങിയത്. എന്‍.രാധികയാണ് നിലവിലെ ഗൈഡ്. സിന്ധു തമ്പാട്ടിയായിരുന്നു മുന്‍ ഗൈഡ്. രാധിക പോയി തൂങ്ങി മരിക്കൂ എന്ന് പറഞ്ഞു. 20 വര്‍ഷം കഴിഞ്ഞാലും പി.എച്ച്.ഡി തീരില്ലെന്ന് ഭീഷണിപ്പെടുത്തി.

‘ഹാങ്ങ് യുവർ സെൽഫ്’ എന്ന് ഗൈഡ് പറഞ്ഞതായും ആവശ്യമായ ഗൈഡൻസ് നൽകിയില്ലെന്നും സഹോദരി ആരോപിക്കുന്നു. മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പ് ആണ്. പഠനകാര്യത്തിൽ നിരവധി അവാർഡുകളും കൃഷ്ണ നേടിയിട്ടുണ്ട്. ഹോസ്റ്റലിൽ കയറാൻ സമ്മതിച്ചില്ലെന്നും ആളുകളുടെ മുന്നിൽ മോശമായി ചിത്രീകരിച്ചുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ വീട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു.അതേസമയം കുടുംബത്തിന്റെ ആരോപണം ഗൈഡ് രാധിക നിഷേധിച്ചു. കൃഷ്ണകുമാരിയുമായി നല്ല ബന്ധമായിരുന്നുവെന്ന് രാധിക പറഞ്ഞു. പ്രബന്ധത്തിൽ തിരുത്തൽ വേണമെന്ന് പറഞ്ഞിരുന്നു. മാനസിക പീഡനം ഉണ്ടായിട്ടില്ലെന്ന് രാധിക പറഞ്ഞു.

 

You might also like