“കശ്മീർ ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ” കശ്മീരിൽ തീവ്വ്ര വാദം വളർത്താൻ താലിബാന്റെ സഹായം തേടി അൽ ഖ്വയ്ദ

“ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് കശ്മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വായ്ദ പറയുന്നു. സോമാലിയ, യമൻ തുടങ്ങിയ ഇടങ്ങളിലും അൽഖ്വയ്ദ സഹായം തേടി

0

കാബൂൾ :കശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റാൻ തീവ്രവാദദം വളർത്താനും താലിബാന്റെ സഹായം തേടി ആഗോള ഭീകര സന്ഘടനയായ അൽ ഖ്വയ്ദ. കശ്മീരിന്റെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനോട് അൽ ഖ്വയ്ദ ആവശ്യപ്പെട്ടു അഫ്ഗാനിസ്ഥാനെ സ്വതന്ത്ര ആക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് തുടർച്ചയായാണ് പ്രതികരണം. “ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് കശ്മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വായ്ദ പറയുന്നു. സോമാലിയ, യമൻ തുടങ്ങിയ ഇടങ്ങളിലും അൽഖ്വയ്ദ സഹായം തേടി.

ഇന്നലെ ഇന്ത്യ താലിബാൻ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ദോഹയിൽ വച്ചായിരുന്നു ചർച്ച. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചർച്ച നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇന്ത്യയുമായു നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം അന്തിമഘട്ടത്തിലാണെന്ന് താലിബാന്‍. അവസാന യു.എസ് സൈനികനും അഫ്ഗാനില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. ആരൊക്കെ സര്‍ക്കാരിന്റെ ഭാഗമാവുമെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അത് വളരെ നേരത്തെയായിപ്പോവും. 90-95 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായി. അന്തിമ തീരുമാനം ഏതാനും ദിവസത്തിനുള്ളില്‍ പുറത്തുവരും-മുതിര്‍ന്ന താലിബാന്‍ നേതാവ് അനസ് ഹഖാനിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു

 

 

 

 

 

 

 

 

 

 

 

 

 

 

 

 

You might also like

-