തൃശൂർ മേയറായി സി പി ഐ യുടെ അജിത വിജയൻ

തൃശൂർ കോർപ്പറേഷൻ മേയറായി സി പി ഐ യുടെ അജിത വിജയൻ സത്യപ്രതിഞ്ജ ചെയ്തു. സി പി എമ്മിലെ അജിത ജയരാജൻ രാജി വെച്ച ഒഴിവിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് 27 വോട്ടുകൾക്ക് അജിത വിജയൻ വിജയിച്ചത്.

0

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറായി സി പി ഐ യുടെ അജിത വിജയൻ സത്യപ്രതിഞ്ജ ചെയ്തു. സി പി എമ്മിലെ അജിത ജയരാജൻ രാജി വെച്ച ഒഴിവിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് 27 വോട്ടുകൾക്ക് അജിത വിജയൻ വിജയിച്ചത്.
ജില്ലാ കലക്ടർ ടി വി അനുപമയുടെ നേത്യത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. മന്ത്രി വി എസ് സുനിൽകുമാർ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് , ഡെപ്യൂട്ടി മേയർ ബീന മുരളി, സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു