രാഹുലിന് പകരക്കാരനെ കണ്ടെത്താൻ തിരക്കിട്ട ചർച്ച ഡൽഹിയിൽ

അഹമ്മദ് പട്ടേൽ ഉൾപെടെ എഐസിസിയിലെ പ്രബല വിഭാഗം മല്ലികാര്‍ജ്ജുൻ ഖാര്‍ഗയെ പരിഗണിക്കണമെന്ന നിലപാടിലാണ്. സുശീല്‍ കുമാര് ഷിന്‍ഡേയെ പരിഗണിക്കുന്നതിനോട് രാഹുല്‍ഗാന്ധിയോട് അടുപ്പമുള്ള നേതാക്കള്‍ക്ക് താല്‍പര്യമില്ല.

0

ഡൽഹി : പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ഇന്ന് വൈകുന്നേരത്തോടെ കോൺഗ്രസ് ആസ്ഥാനത്തു തുടങ്ങിയേക്കും. അഹമ്മദ് പട്ടേൽ ഉൾപെടെ എഐസിസിയിലെ പ്രബല വിഭാഗം മല്ലികാര്‍ജ്ജുൻ ഖാര്‍ഗയെ പരിഗണിക്കണമെന്ന നിലപാടിലാണ്. സുശീല്‍ കുമാര് ഷിന്‍ഡേയെ പരിഗണിക്കുന്നതിനോട് രാഹുല്‍ഗാന്ധിയോട് അടുപ്പമുള്ള നേതാക്കള്‍ക്ക് താല്‍പര്യമില്ല. അതോടൊപ്പം മുതിർന്ന നേതാവ് എ കെ ആന്റണിയെയും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്

യുവനേതാക്കളായ സച്ചിന്‍ പൈലറ്റിനും, ജ്യോതിരാദിത്യ സിന്ധ്യക്കുവേണ്ടിയും വാദിക്കുന്നവരുമുണ്ട്. എഐസിസി ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി ഈ കരുനീക്കത്തിന്‍റെ ഭാഗമാണെന്ന സൂചനയുണ്ട്. അതിനിടെ ബുധനാഴ്ച പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുകയാണ്.

ഏറ്റവും ഒടുവില്‍ ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയാണ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. നേരത്തെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് കമല്‍നാഥ്, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറ എന്നിവരും രാജി സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പുറമെ, ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, എഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ വിവേക് തന്‍ഗ, ഗോവ അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ തുടങ്ങിയ പ്രധാന നേതാക്കളാണ് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ പദവി ലക്ഷ്യമിട്ടാണ് ദേശീയ നേതാക്കള്‍ രാജിവെക്കുന്നതെന്നാണ് സൂചന

You might also like

-