അടിമാലി വാളറ കോളാംകുഴിയിലെ പതിനേഴുകാരിയുടെ മരണത്തിൽ ദുരൂഹത .! പെൺകുട്ടിക്ക് ഫോൺ വാങ്ങിനൽകിയത് ആരെന്നറിയില്ലന്ന് ബന്ധുക്കൾ

."ഫോൺ വിളിച്ചുകൊണ്ടിരുന്ന ആളുകളുടെ നിർദേശപ്രകാരം മാണോ ഇരുവരും വീടുവിട്ടത് എന്നതിൽ സംശയമുണ്ട്   "

0

അടിമാലി : അടിമാലി വാളറ കോളാംകുഴിയിലെ പതിനേഴുകാരിയുടെ മരണത്തിൽ ദുരൂഹത . പെൺകുട്ടിക്ക് ഫോൺ വാങ്ങിനൽകിയത് ആരെന്നറിയില്ലന്ന് ബന്ധുക്കൾ .പെൺകുട്ടി കുറേനാളുകളായി ആരൊക്കെയുമായി നിരന്തരം ഫോണിൽ ബന്ധപെടുന്നുണ്ടായിരുന്നു .”ഫോൺ വിളിച്ചുകൊണ്ടിരുന്ന ആളുകളുടെ നിർദേശപ്രകാരം മാണോ ഇരുവരും വീടുവിട്ടത് എന്നതിൽ സംശയമുണ്ട്   ” ബന്ധുക്കൾ പറഞ്ഞു

പെൺകുട്ടി നിരന്തരം ഫോൺ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് ശാസിച്ചിരുന്നു . മാതാവ് ശാസിച്ചതിനെത്തുടർന്നു കഴിഞ്ഞ 11 നാം തിയതി രാവിലെ ഒൻപതു മണിയ്ക്ക് ആത്മഹത്യാ ചെയ്ത പെൺകുട്ടിയും ബന്ധുവായ 21 കാരിയും ചേർന്ന് വീടുവിട്ടത് വീട് വിട്ട പെൺകുട്ടി 12 തിയതി രാത്രി ഒൻപതരയ്ക്ക് മടങ്ങി എത്തിയ ശേഷം 13 തിയതിയാണ് വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പെൺകുട്ടികൾ വീട് വിട്ട ശേഷം ശേഷം നിരവധി തവണ ഇരുപത്തൊന്നുകാരിയുടെ സഹോദരന്റെ ഭാര്യയുമായിയും, ബന്ധുവായ ഗ്രാമപഞ്ചയാത്തു പ്രസിഡന്റുയും ഫോണിൽ സംസാരിച്ചിരുന്നു പെൺകുട്ടിയുടെ വാട്ട് ആപ് ലേക്ക് മെസ്സജ്ജ് അയച്ചു മടങ്ങി വരാൻ പ്രസിഡണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു വീട് വിട്ട പെൺകുട്ടികൾ എവിടെ ആയിരുന്നു എന്നത് നിരവധി തവണ ആവർത്തി ചോദിച്ചിട്ടും പെൺകുട്ടികൾ പറഞ്ഞത് ഇവരുടെ ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ ആയിരുന്നുവെന്നാണ് .

പെൺകുട്ടികൾ ഒളിച്ചിരുന്നു എന്ന്പറയുന്ന വീടിൽ മൊബൈൽ റേഞ്ചും ഇന്റർനെറ്റും പരിമിതമാണ് എന്നാൽ വീട് വിട്ട പെൺകുട്ടിയുടെ മൊബൈൽ 11 , 12 തീയതികളിൽ ഫുൾ റേഞ്ചിൽ ആയിരുന്നു എന്നും ഇവരുടെ വാട്ട് ആപ്പിലേക്ക് താൻമെസ്സേജ്ജ് അയച്ചതായും പെൺകുട്ടികൾ തിരിച്ചതും മെസ്സജ്ജ് അയച്ചതായും ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് പറഞ്ഞു പ്രസിഡണ്ട് വാട്ട് ആപ്പിൽ നൽകി മെസ്സേജ്‌ജിനെത്തുടർന്നാണ് വീടുവിട്ട പെൺകുട്ടികൾ 12 തിയതി രാത്രിയിൽ മടങ്ങി എത്തുന്നത് .

ജൂൺ 11 ണ് രാവിലെ ഒമ്പതുമണിയോടെ വീടുവിട്ട പെൺകുട്ടികൾ ജൂൺ 12 ന് രാത്രി 9 :30 തോടെയാണ് മടങ്ങിയെത്തുന്നത് .രാത്രി ഒൻപതരയ്ക്ക് ഇരുപതുന്നുകാരിയുടെ ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിയിൽ നിന്നാണ് ഇരുവരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റ നേതൃത്തത്തിൽ നാട്ടുകാർ കണ്ടെത്തുന്നത് . യഥാർത്ഥത്തിൽ പെൺകുട്ടികൾ ഇവരുവരും എവിടെ എന്ന് കണ്ടെത്താൻ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചൽ ‌ മാത്രമേ വ്യകതമാകു . വീട് വിട്ട ശേഷമുള്ള മുപ്പതിലേറെ മണിക്കൂർ ഇരുവരും എവിടെ എന്നത് ഇപ്പോൾ, അജ്ഞാതമാണ് . ഈസമയ മെത്രയും പെൺകുട്ടികൾ എവിടെണ്ണത്തി ഉത്തരം കണ്ടെത്തുകയും പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന ഫോൺ ആരാണ് വാങ്ങി നൽകിയതെന്ന് മനസ്സിലാക്കുകയും ചെയ്താൽ .മാത്രമേ സംഭവത്തിന്റെ ദുരൂഹത വെളിച്ചത്തു വരൂ . ആത്മഹത്യക്ക് ശ്രമിച്ച ഇരുപത്തൊന്നുകാരിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട് മാതാപിതാക്കൾ ജോലിക്ക് പോയാൽ പെൺകുട്ടികൾ ഒറ്റക്കാണ് വീട്ടിൽ കഴിഞ്ഞുകൂടിയിരുന്നത് , ആത്മഹത്യാ ചെയ്ത പെൺകുട്ടി പത്താം തരത്തിൽ പഠനം അവസാനിപ്പിച്ചു വീട്ടിൽ കഴിഞ്ഞുകുടയായിരുന്നു . മൂന്നാർ ഡി വൈ എസ് പി യുടെ നേതൃത്തത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

You might also like

-