തലശേരിയിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു

ഒരു ബിജെപി പ്രവർത്തകനും ഒരു സിപിഎം പ്രവർത്തകനുമാണ് വെട്ടേറ്റത്

0

കണ്ണൂർ തലശേരിയിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും ഒരു സിപിഎം പ്രവർത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്.സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്.

-

You might also like

-