ഇടുക്കി പെരുവന്താനത്ത് വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ കൊല്ലപ്പെട്ടു

ആന്ധ്രപ്രദേശ് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്

0

ഇടുക്കി പെരുവന്താനത്ത് വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്താണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനായി കേരളത്തിലെത്തിയ ആദി നാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.

ആന്ധ്രപ്രദേശ് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പെരുവന്താനത്തിന് സമീപം അമലഗിരി ഭാഗത്താണ് അപകടമുണ്ടായത്. പൊലീസ് സംഭവ സ്ഥലത്തെത്തി.

You might also like