അബുദാബി ആക്രമണം ,ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി,സ്‌ഫോടനത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിയാൻ ശ്രമം

അബൂദബി സ്‌ഫോടനത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിയാൻ ശ്രമം തുടരുന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസി. യു എ ഇ അധികൃതരുമായി ഇത് സംബന്ധിച്ച ആശയവിനിമയം ആരംഭച്ചതായും എംബസി അറിയിച്ചു

0

അബുദാബി | അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് സൗദിയും യുഎഇയും വ്യക്തമാക്കി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.24 മണിക്കൂറിനുള്ളിൽ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.ഇന്നലെ ഹൂതികള്‍ അബുദാബിയില്‍ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. അറബ് മേഖലയുടെ സമാധാനത്തിന് ഭീഷണിയാണ് ഹൂതി ഭീകരതയെന്ന് സൗദി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് അബുദാബി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തും. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു.

അബൂദബി സ്‌ഫോടനത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിയാൻ ശ്രമം തുടരുന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസി. യു എ ഇ അധികൃതരുമായി ഇത് സംബന്ധിച്ച ആശയവിനിമയം ആരംഭച്ചതായും എംബസി അറിയിച്ചു. സ്ഫോടനത്തിന് ശേഷം അബൂദബി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലായെന്ന് ഇത്തിഹാദ് എയർവേസ്. അൽപനേരം പ്രവർത്തനം തടസപ്പെടുക മാത്രമാണുണ്ടായതെന്നും ചുരുക്കം വിമാന സർവീസുകളെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂവെന്നും ഇത്തിഹാദ് അറിയിച്ചു. എയർപോർട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് രാവിലെ തീപിടിത്തം ഉണ്ടായത്.

-

You might also like

-