സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും

അഞ്ച് തവണ തെളിവുകളില്ലാതെ തള്ളിയ കേസ് പ്രതികളുടെ നുണ പരിശോധനയോടെ പുരോഗതി നേടി. 27 വർഷങ്ങൾക്കിപ്പുറം വിചാരണ ആരംഭിക്കുമ്പോൾ കേരളത്തിന്റെ ചരിത്രത്തിൽ കൂടി ഇടം നേടുകയാണ് അഭയാ കേസ്.

0

കൊച്ചി :സിസ്റ്റർ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്29 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ആരംഭിക്കുന്നത് . തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികൾ.

ഏറെ വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ആദ്യമായാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച കേസിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പ്രധാന സാക്ഷി അടയ്ക്ക രാജുവായിരുന്നു സി.ബി.ഐയുടെയും പ്രധാന സാക്ഷി.

അഞ്ച് തവണ തെളിവുകളില്ലാതെ തള്ളിയ കേസ് പ്രതികളുടെ നുണ പരിശോധനയോടെ പുരോഗതി നേടി. 27 വർഷങ്ങൾക്കിപ്പുറം വിചാരണ ആരംഭിക്കുമ്പോൾ കേരളത്തിന്റെ ചരിത്രത്തിൽ കൂടി ഇടം നേടുകയാണ് അഭയാ കേസ്.1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

You might also like

-