പഞ്ചാബിൽ എ എ പി ! ചണ്ഡീഗഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ 14 ഇടത്ത് എ എ പി വിജയിച്ചു .

പാർട്ടിയുടെ കന്നിയങ്കമായിരുന്നു ഇത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു.

0

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചണ്ഡീഗഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) മികച്ച വിജയം. കേന്ദ്രഭരണ പ്രദേശമായ നഗരത്തിലെ 35 വാർഡുകളിൽ 14 ഇടത്തും ജയിച്ചാണ് എഎപി വരവറിയിച്ചത്. പാർട്ടിയുടെ കന്നിയങ്കമായിരുന്നു ഇത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ബിജെപി 12 സീറ്റിൽ വിജയിച്ചു. കഴിഞ്ഞ തവണ ശിരോമണി അകാലിദളിന്റെ പിന്തുണയോടെ മത്സരിച്ച പാർട്ടി ആകെ 26 സീറ്റിൽ 20 ഉം സ്വന്തമാക്കിയിരുന്നു. മണ്ഡല പുനർനിർണയത്തെ തുടർന്നാണ് സീറ്റുകൾ 26ൽ നിന്ന് 35 ആയി വർധിച്ചത്. കോൺഗ്രസ് എട്ടിടത്തും അകാലിദൾ ഒരു സീറ്റിലും വിജയിച്ചു. 2016ൽ കോൺഗ്രസിന് നാലും അകാലിദളിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.

You might also like