കാട്ടുപന്നി ബൈക്ക് യാത്രികനെ അകാരമിച്ചു ചികിത്സയിലിരിക്കേ യുവാവ് മരിച്ചു

അഭിലാഷിനൊപ്പം മകൻ ആരവ് കൃഷ്ണ (13) യ്ക്കും പരിക്കേറ്റിരുന്നു. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതു മണിയോടെ കേണിച്ചിറ താഴമുണ്ടയിലെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം.

0

പുല്പള്ളി| കാട്ടുപന്നി ബൈക്ക് യാത്രികനെ അകാരമിച്ചു . ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചു. വയനാട് പുൽപള്ളി പാടിച്ചിറ താന്നിമലയിൽ അഭിലാഷ് (46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അഭിലാഷ്. ഏപ്രിൽ 2 – ന് കേണിച്ചിറയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.‌
അഭിലാഷിനൊപ്പം മകൻ ആരവ് കൃഷ്ണ (13) യ്ക്കും പരിക്കേറ്റിരുന്നു. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതു മണിയോടെ കേണിച്ചിറ താഴമുണ്ടയിലെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം.കാട്ടുപന്നി ബൈക്കിനു നേരെയെത്തി ആക്രമിക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ അഭിലാഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആരവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിസക്കായി പ്രവേശിപ്പിച്ചിരുന്നത്.

You might also like

-