കൊലപാതക പരമ്പര ! ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു

ബിജെപി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ രഞ്ജിത് ശ്രീനിവാസി(40)നെയാണ് കൊലപ്പെടുത്തിയത്. വെള്ളക്കിണറിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം.

0

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു അക്രമം. സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.നടക്കാനിറങ്ങവേ വീട്ടിലേക്ക് ഇരച്ചുകയറിയ എട്ടു അംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു ഭീകര അന്തിരിഷം സൃഷ്ടിച്ച പ്രതികൾ ഓടി രക്ഷപെട്ടു ബന്ധുക്കളും നാട്ടുകാരും ബന്ധുക്കളും ചേർന്ന ബി ജെ പി നേതാവിനെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ്ജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കനായില്ല .

അതേസമയം മറ്റൊരു സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി. ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്(RSS) ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45-ഓടെ ആശുപത്രിയില്‍ മരിച്ചു.കൊല്ലപ്പെട്ട ഇരുനേതാക്കൾക്കും ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങളിൽ പങ്കെടുത്ത ആളുകളല്ല എന്നാണ് പോലീസ് നൽകുന്ന വിവരം

-

You might also like

-