ഏലം കുത്തക പട്ട ഭൂമിയുടെ വാർഷിക പാട്ട തുക ഹെക്ടറിന് 200രൂപയിൽ നിന്നും 50000 രൂപയാക്കാൻ ശുപാർശ , പാട്ടക്കാലാവധി 20 വർഷത്തിൽ നിന്നും 5 വർഷമായി കുറയ്ക്കും

പാട്ടകാലാവധിയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട് , മുൻപ് കുത്തക പാട്ടം 20 വർഷത്തേക്ക് പതിച്ചു നൽകിയിരുന്നത് അഞ്ചുവർഷമായി കുത്തനെ കുറച്ചിട്ടുണ്ട് .കൂടാതെ പാട്ടത്തിനു നൽകുന്ന ഭൂമിയുടെ അളവ് പരിമിതപ്പെടുത്തിയുമാണ് ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്

കുമളി | 30 വർഷം മുൻപ് നിശ്ചയിച്ച ഏലം കുത്തുക പാട്ടഭൂമിയുടെ പാട്ടത്തുക ക്രമാതീതമായി വർദ്ധിപ്പിച്ച്ശുപാർശ. ഹെക്ടർ ഒന്നിന് പ്രതിവർഷം നിശ്ചയിച്ചിരുന്ന 200 രൂപയിൽ നിന്നും വാർഷിക പാട്ടം 50000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിട്ടുള്ളത് . ലാൻഡ് റവന്യൂ കമ്മീഷണർ ദിനേശൻ H, 24.08.2026 ഇൽ റവന്യൂ സെക്രട്ടറിക്ക് അയച്ച ഏലപ്പാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്ശയിലാണ് കുത്തകപട്ടം പുതുക്കലിൽ ക്രമാതീതതമായ വർദ്ധനയ്ക്ക് ഉൾപെട്ടിട്ടുള്ളത് . പാട്ടകാലാവധിയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട് , മുൻപ് കുത്തക പാട്ടം 20 വർഷത്തേക്ക് പതിച്ചു നൽകിയിരുന്നത് അഞ്ചുവർഷമായി കുത്തനെ കുറച്ചിട്ടുണ്ട് .കൂടാതെ പാട്ടത്തിനു നൽകുന്ന ഭൂമിയുടെ അളവ് പരിമിതപ്പെടുത്തിയുമാണ്  ശുപാർശ . പരമാവധി ഒരാൾക്ക് കൈവശം വെക്കാവുന്ന കുത്തക പാട്ട ഭൂമിയുടെ അളവ് 10 ഏക്കർ മാത്രമാണ് . മുൻപ് കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി 10 ഹെക്ടർ ആയിരിന്നു .5 വർഷത്തെ പാട്ടത്തുക ,പാട്ടം പുതുക്കുമ്പോൾ മുഴുവനായി ഒടുക്കേണ്ടതാണ് ,.

അതേസമയം മുൻപ് 20 വർഷത്തേക്ക് പണം അടച്ച് പുതുക്കിയ ആളുകളുടെ പാട്ടം സംന്ധിച്ചു ശുപാർശ ഇല്ല .
ഏലം കുത്തക പാട്ട ഭൂമിയുടെ പാട്ടം പുത്തുക്കാൾ വഴി 20000 കോടിയുടെയെങ്കിലും അധിക വരുമാനമാണ് സര്ക്കാര് പ്രതിഷിക്കുന്നത് ,

അതേസമയം ഏലപ്പാട്ടം പുതുക്കൽ സർക്കാർ ശുപാർശ കർഷക വിരുദ്ധം എന്ന് സ്വതന്ത്ര കർഷക സംഘടനയായ കിഫാ ആരോപിച്ചു

ലാൻഡ് റവന്യൂ കമ്മീഷണർ ദിനേശൻ H, 24.08.2026 ഇൽ റവന്യൂ സെക്രട്ടറിക്ക് അയച്ച ഏലപ്പാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ശുപാർശകൾ അടിമുടി കർഷക വിരുദ്ധവും ഇടുക്കിയിലെ ഏലം കൃഷിയെ തകർക്കാൻ ഉള്ളതും ആണെന്ന് കിഫ ചെയർമാൻ അലക്സ്ഒഴുകയിൽ പ്രസ്താവിച്ചു.

20 വർഷത്തെ പാട്ട കാലാവധി അഞ്ചുവർഷമായി കുറയ്ക്കുക, പരമാവധി പാട്ട സ്ഥലം 25 ഏക്കറിൽ നിന്ന് 10 ഏക്കർ ആയിട്ട് കുറയ്ക്കുക, 20 വർഷത്തേക്കുള്ള ഒരു ഹെക്ടറിന് 5000 രൂപ എന്ന പ്രീമിയം അഞ്ചുവർഷത്തേക്ക് 25000 രൂപ ആക്കി ഉയർത്തുക, വാർഷിക പാട്ടം 250 രൂപയിൽ നിന്ന് 50,000 രൂപയായി വർദ്ധിപ്പിക്കുക എന്നിങ്ങനെ പൂർണ്ണമായും കർഷക വിരുദ്ധമായ ശുപാർശകളാണ് സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്നത്

പാട്ട നിരക്കുകളിൽ കാലോചിതവും ന്യായവുമായ വർധന മാത്രമേ പാടുള്ളൂ എന്നും, പാട്ട കാലാവധി അഞ്ചുവർഷത്തേക്ക് കുറയ്ക്കുന്നതും, ഏരിയ പത്തേക്കർ ആയി ചുരുക്കുന്നതും അടക്കമുള്ള ശുപാർശകർ സർക്കാർ തള്ളിക്കളയണമെന്നും തൽസ്ഥിതി തുടർന്നുകൊണ്ട് എത്രയും പെട്ടെന്ന് പാട്ടം പുതുക്കൽ പുനരാരംഭിക്കണമെന്നും കിഫ ചെയർമാൻ അഡ്വ: അലക്സ് ഒഴുകയിൽ ആവശ്യപ്പെടുന്നു,

ലാൻഡ് റവന്യൂ കമ്മീഷണറുടെ കാര്യാലയം

“മാതൃഭാഷ ഭരണഭാഷ”
ലാൻഡ് റവന്യൂ കമ്മീഷണറുടെ കാര്യാലയം
പബ്ലിക് ഓഫീസ് ബിൽഡിംഗ്
തിരുവനന്തപുരം – 695033
e-Office CRU ID: cru.kctym@kerala.gov.in
നമ്പർ: 15903/2026/LR
കമ്മീഷണർ, ലാൻഡ് റവന്യൂ
To
സെക്രട്ടറി
റവന്യൂ (ആർ) വകുപ്പ്
സർ,
വിഷയം: 1961-ലെ കാർഡമം പാട്ട ചട്ടങ്ങൾ – സർക്കാർ ഉടമസ്ഥതയിലുള്ള ഏലപ്പാട്ട ഭൂമികളിലെ പ്രീമിയം, പാട്ടം നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുന്നത് – ചട്ടഭേദഗതി ശുപാർശ സമർപ്പിക്കുന്നത് – സംബന്ധിച്ച്.
സൂചന:
  1. ഈ കാര്യാലയത്തിൽ നിന്നും കുമിളി അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസിൽ 15/07/2026 മുതൽ 17/07/2026 വരെ തീയതികളിലായി നടത്തിയ പരിശോധന സംബന്ധമായി തയ്യാറാക്കിയ പരിശോധനാ കുറിപ്പ്.
  2. ഈ കാര്യാലയത്തിൽ നിന്നും 10/08/2026 തീയതിയിൽ ഇതേ നമ്പറായി ആ കാര്യാലയത്തിലേക്ക് സമർപ്പിച്ച കത്തും അനുബന്ധങ്ങളും.
സൂചനകളിലേക്ക് സാദരം ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു.
ഈ കാര്യാലയത്തിലെ അസിസ്റ്റന്റ് കമ്മീഷണർ (LA) യുടെ നേതൃത്വത്തിൽ കുമിളി അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസിൽ നടത്തിയ പരിശോധനയെ തുടർന്ന് തയ്യാറാക്കിയ പരിശോധനാക്കുറിപ്പ് ആവശ്യമായ തുടർനടപടികൾക്കായി വിശദമായ ശുപാർശ സഹിതം സൂചന (2) പ്രകാരം സർക്കാരിൽ സമർപ്പിച്ചിരുന്നു.
പ്രസ്തുത ശുപാർശകളിൽ അടിയന്തിര പ്രാധാന്യം അർഹിക്കുന്ന വിഷയം എന്ന നിലയിൽ ഏലപ്പാട്ട ഭൂമികളുടെ വാർഷിക പാട്ടം, പ്രീമിയം എന്നിവ വർധിപ്പിക്കുന്നതിൽ സർക്കാരിന്റെ സത്വര ഇടപെടൽ അനിവാര്യമാണെന്ന് കാണുന്നു.
ആകയാൽ, ഇക്കാര്യത്തിലുള്ള പ്രത്യേകമായ ശുപാർശ ചുവടെ ചേർത്ത് സമർപ്പിക്കുന്നു.
1. പാട്ടക്കാലാവധി
നിലവിൽ പാട്ടം അനുവദിക്കുന്നത് പരമാവധി 20 വർഷത്തേക്കാണ്.
ദീർഘകാലത്തേക്ക് സർക്കാർ ഭൂമി പാട്ടത്തിന് അനുവദിക്കുന്നത് ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.
ആകയാൽ, ഏലപ്പാട്ടം അനുവദിക്കുന്നതിനുള്ള പരമാവധി കാലപരിധി 5 വർഷമായി നിജപ്പെടുത്താവുന്നതാണ്.
മുൻ ഖണ്ഡത്തിൽ പരാമർശിച്ചതിന് സമാനമായി, പാട്ടം അവസാനിക്കുന്ന അവസരത്തിൽ തുടർന്ന് പാട്ടം അനുവദിക്കാവുന്ന പരമാവധി കാലയളവും 5 വർഷമായി നിജപ്പെടുത്താവുന്നതാണ്.
ഇതുവഴി അനാവശ്യമായ അന്യാധീനപ്പെടുത്തലുകൾ വലിയൊരളവുവരെ കുറയ്ക്കാനാകുന്നതാണ്.

പ്രീമിയം – പാട്ട നിരക്കുകൾ പരിഷ്കരിക്കൽ
05/03/1994-ലെ G.O.(Ms) No.69/94/RD [S.R.O. No.354/94] മുഖേന പരിഷ്കരിച്ച പ്രീമിയം, പാട്ട നിരക്കുകളാണ് 30 വർഷങ്ങൾക്കപ്പുറവും പ്രാബല്യത്തിലുള്ളത്.
ഏലത്തിന് അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും വൻ ഡിമാൻഡ് ഉണ്ടാവുകയും വലിയ തുകകൾ കർഷകർക്ക് ലഭിക്കുകയും ചെയ്തിട്ടും സർക്കാരിന് പ്രീമിയമായും വാർഷിക പാട്ടമായും ഇപ്പോഴും നാമമാത്രമായ തുകകളാണ് ലഭിക്കുന്നത്.
നിലവിൽ പ്രാബല്യത്തിലുള്ള പ്രീമിയം നിരക്ക്:
ഒരു ഹെക്ടറിന് 20 വർഷത്തേക്ക് – ₹5,000
അതായത്, ഒരു വർഷത്തേക്ക് ഒരു ഹെക്ടറിന് പ്രീമിയമായി സർക്കാരിന് ലഭിക്കുന്നത് വെറും:
₹250
ഒരു ഏക്കറിലേക്ക് കണക്കാക്കുമ്പോൾ:
ഒരു വർഷത്തേക്ക് ഏക്കറിന് ₹100
സമാനമായി, ഒരു ഹെക്ടർ ഭൂമിക്ക് ഒരു വർഷത്തേക്ക് നിലവിൽ നിശ്ചയിച്ചിട്ടുള്ള വാർഷിക പാട്ടവും:
₹250
ആണ്.
ഇത് ഏക്കറിലേക്ക് പരിവർത്തനം ചെയ്താൽ ഒരു ഏക്കറിന് ഒരു വർഷത്തെ പാട്ടം വെറും:
₹100
മാത്രമാണ്.

ഏലത്തിന്റെ വരുമാനം
നിലവിലെ ഏലത്തിന്റെ വിപണിവില അടിസ്ഥാനമാക്കിയാൽ, ഒരു ഏക്കറിൽ നിന്നും ശരാശരി 500 കിലോഗ്രാം ഏലക്ക ലഭ്യമാകുന്നതായും, കിലോഗ്രാമിന് നിലവിലെ വിപണി വിലയുടെ ശരാശരി ₹2,500 എന്ന കണക്കിൽ:
പ്രതിവർഷ വരുമാനം = ₹12,50,000
ഉൽപ്പാദന ചെലവ്:
₹6,25,000
കഴിച്ചാൽ ഓരോ ഏക്കറിൽ നിന്നും പ്രതിവർഷം പാട്ടക്കാരന് ലഭ്യമാകുന്ന അറ്റലാഭം:
₹6,25,000
എന്നാണ് പ്രാദേശികമായി തിരക്കിയതിൽ അറിവായിട്ടുള്ളതായി അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ, ഓരോ ഏക്കറിൽ നിന്നും സർക്കാരിന് പ്രീമിയവും പാട്ടവും ചേർത്ത് ആകെ ലഭിക്കുന്നതാകട്ടെ വെറും:
₹200
മാത്രമാണ്.

പുതിയ പ്രീമിയം നിരക്ക് – ശുപാർശ
നിലവിൽ ഒരു ഹെക്ടറിന് ഒരു വർഷത്തേക്ക് ഈടാക്കുന്ന പ്രീമിയം:
₹250
(20 വർഷത്തേക്ക് ₹5,000 എന്ന നിരക്കിൽ)
ഇത് ഒരു ഹെക്ടറിന് ഒരു വർഷത്തേക്ക്:
₹5,000
ആയി വർധിപ്പിക്കുന്നതിന് ശുപാർശ ചെയ്യുന്നു.
പാട്ടക്കാലാവധി 5 വർഷമായി നിജപ്പെടുത്തുന്ന പക്ഷം 5 വർഷത്തെ ആകെ പ്രീമിയം:
₹25,000 / ഹെക്ടർ
പാട്ടം പുതുക്കി നൽകുന്ന അവസരത്തിൽ തന്നെ ഈടാക്കാവുന്നതാണ്.

വാർഷിക പാട്ടം – ശുപാർശ
നിലവിൽ ഹെക്ടറിന് വാർഷികമായി ഈടാക്കുന്ന പാട്ടം:
₹250
ഇത്:
₹50,000 / ഹെക്ടർ / വർഷം
ആയി വർധിപ്പിക്കാവുന്നതാണ്.
ഈ തുകയും പാട്ടക്കാലാവധി വരെയുള്ളത് കണക്കാക്കി പാട്ടം പുതുക്കുന്ന അവസരത്തിൽ തന്നെ മുൻകൂറായി ACSO-യിൽ തന്നെ ഈടാക്കാവുന്നതാണ്.
നിലവിൽ വാർഷിക പാട്ടം അതാത് വില്ലേജ് ഓഫീസുകളിലാണ് ഒടുക്കി വരുന്നത്.
ഇത് മോണിറ്റർ ചെയ്യുന്നതിന് നിലവിൽ യാതൊരു സംവിധാനങ്ങളും ഇല്ലാത്തതുമാണ്.

1961-ലെ കാർഡമം പാട്ട ചട്ടങ്ങളിൽ ഭേദഗതി
മേൽ പരാമർശിച്ചിട്ടുള്ള ശുപാർശകൾ സംബന്ധമായി “The Rules for Lease of Government Lands for Cardamom Cultivation, 1961” എന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.
ഭേദഗതികൾ ആവശ്യമായ ചട്ടങ്ങൾ താഴെ ചേർക്കുന്നു.
നിർദ്ദേശിക്കുന്ന പ്രധാന മാറ്റങ്ങൾ
1. പരമാവധി പാട്ടക്കാലയളവ്
നിലവിൽ: 20 വർഷം
ശുപാർശ: 5 വർഷം
2. 20 വർഷത്തേക്ക് ഹെക്ടറിന് പ്രീമിയം
നിലവിൽ: ₹5,000
ശുപാർശ: 5 വർഷത്തേക്ക് ₹25,000
3. വാർഷിക പാട്ടം
നിലവിൽ: ₹250 / ഹെക്ടർ / വർഷം
ശുപാർശ: ₹50,000 / ഹെക്ടർ / വർഷം
4. പരമാവധി പാട്ടവിസ്തീർണ്ണം
ചട്ടത്തിൽ നിലവിലുള്ള വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനുള്ള ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ട്.
5. പാട്ടം പുതുക്കി നൽകുന്ന പരമാവധി കാലയളവ്
നിലവിൽ: 20 വർഷം
ശുപാർശ: 5 വർഷം

മറ്റ് ശുപാർശകൾ
പാട്ടം പുതുക്കുന്ന അവസരത്തിൽ പ്രീമിയം മുൻകൂറായി ഈടാക്കുന്നതിനും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ പ്രാബല്യത്തിലുള്ള പ്രീമിയം നിരക്കുകൾ തന്നെ ബാധകമാക്കുന്നതിനും, വിവിധ വിഭാഗങ്ങളിലെ പാട്ടഭൂമികൾക്ക് പുതുക്കിയ നിരക്കുകൾ നിശ്ചയിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമാപനം
മേൽ ശുപാർശകളിൽ അടിയന്തിരമായി നടപടി കൈക്കൊള്ളുന്ന പക്ഷം ആയത് സർക്കാരിലേക്ക് ഒരു വലിയ തുക പ്രീമിയമായും പാട്ടമായും മുൻകൂറായി എത്തിച്ചേരുമെന്നും, ഇവ സംബന്ധമായി ACSO-യുടെ കാര്യാലയത്തിലെ നിലവിലെ പ്രവർത്തികൾ ഗണ്യമായി കുറയ്ക്കാനാകുമെന്നും കാണുന്നു.
ആകയാൽ, ഇക്കാര്യത്തിൽ സത്വര തീരുമാനം ഉണ്ടാകുന്നതിനായി മേൽ ശുപാർശകൾ സമർപ്പിച്ചുകൊള്ളുന്നു.
വിശ്വസ്തതയോടെ,
H. Dineshan IAS
Commissioner, Land Revenue
തീയതി: 24-08-2026

പ്രധാന കണക്കുകൾ 
ഇനം നിലവിലുള്ള നിരക്ക് ശുപാർശ
പാട്ടക്കാലാവധി 20 വർഷം 5 വർഷം
പ്രീമിയം / ഹെക്ടർ ₹5,000 / 20 വർഷം ₹25,000 / 5 വർഷം
വാർഷിക പ്രീമിയം / ഹെക്ടർ ₹250 ₹5,000
വാർഷിക പാട്ടം / ഹെക്ടർ ₹250 ₹50,000
ഏക്കറിലെ നിലവിലെ വാർഷിക പാട്ടം ഏകദേശം ₹100 —
ഏക്കറിലെ കണക്കാക്കിയ ഏല വരുമാനം ₹12.50 ലക്ഷം/വർഷം —
ഉൽപ്പാദന ചെലവ് ₹6.25 ലക്ഷം/വർഷം —
കണക്കാക്കിയ അറ്റലാഭം ₹6.25 ലക്ഷം/വർഷം —
.
You might also like

-