അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം

തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചറിഞ്ഞതിനെത്തുടർന്നാണ് അപകടത്തിന്റെ വ്യാപത്തി കൂട്ടിയത് മുപ്പതോളം പേർക്ക് പരിക്കേറ്റു.

0

പാലക്കാട്: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. 30 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെയും പെരിന്തല്മണ്ണയിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചറിഞ്ഞതിനെത്തുടർന്നാണ് അപകടത്തിന്റെ വ്യാപത്തി കൂട്ടിയത് മുപ്പതോളം പേർക്ക് പരിക്കേറ്റു. ആറ് ഫയർഫോഴ്സ് അംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്.

-

You might also like

-