പിണറായിക്കും കടകംപിള്ളിക്കുമെതിരെ  പോസ്റ്റ്  ദേവസ്വം ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു 

തിരുവനന്തപുരം കഠിനകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് ദേവസ്വം കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ വരുന്ന തിരുവനന്തപുരം കഠിനകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് ദേവസ്വം കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെയും ചിത്രം എഡിറ്റ് ചെയ്ത് മാറ്റം വരുത്തി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളോടെ വിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷ്ണുവിനെ സസ്പെന്‍ഡ് ചെയ്തതതെന്ന് ദേവസ്വം ബോര്‍ഡ് പിആര്‍ഒ സുനില്‍ അരുമാനൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

You might also like