നിയമസഭയിൽ സംഘർശമുണ്ടാക്കിയ അഞ്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു കേസെടുത്തു

സനീഷ് കുമാർ ജോസഫ് എം എൽ എ യുടെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ സച്ചിൻദേവ്, എച്ച് സലാം എന്നിവർക്കും ഡെപ്യൂട്ടി ചീഫ് മാർഷൽ ഉൾപ്പടെയുള്ള വാച്ച് ആൻഡ് വാർഡ് അംഗങ്ങൾക്കുമെതിരെ കേസെടുത്തത്

0

തിരുവനന്തപുരം| ഇന്നലെ നിയമസഭയിലുണ്ടായ സംഘർഷത്തിന്‍റെ പേരിൽ അഞ്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസെടുത്തു. വനിതാ വച്ച് ആൻഡ് വാർഡ് നൽകിയ പരാതിയിൽ അനൂപ് ജേക്കബ് , ബഷീർ, ഉമ തോമസ്, കെ കെ രമ, റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഭരണപക്ഷത്തെ രണ്ടുപേർക്കും വാച്ച് ആൻഡ് വാർഡിനുമെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി. ഭരണപക്ഷ അംഗങ്ങൾക്കും വാച്ച് ആൻഡ് വാർഡിനുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

സനീഷ് കുമാർ ജോസഫ് എം എൽ എ യുടെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ സച്ചിൻദേവ്, എച്ച് സലാം എന്നിവർക്കും ഡെപ്യൂട്ടി ചീഫ് മാർഷൽ ഉൾപ്പടെയുള്ള വാച്ച് ആൻഡ് വാർഡ് അംഗങ്ങൾക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനുമുന്നിൽവെച്ചുണ്ടായ സംഘർഷത്തിനിടെ സനീഷ് കുമാർ ജോസഫ് എം എൽ എ കുഴഞ്ഞുവീഴുകയും കെ കെ രമ ഉൾപ്പടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.

ഈ സംഭവത്തെത്തുടർന്നുള്ള പ്രതിപക്ഷപ്രതിഷേധം ഇന്നും തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയ്ക്ക് പുറത്തുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെ സ്പീക്കർ പറഞ്ഞു. സഭ നടത്തിക്കൊണ്ടുപാകൻ സഹകരിക്കണമെന്ന് ഇന്ന സഭ ചേർന്നയുടൻ സ്പീക്കർ അഭ്യർഥിച്ചു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരള ചരിത്രത്തിൽ ഉണ്ടാകാത്ത കാര്യമാണെന്നും എ എൻ ഷംസീർ പറഞ്ഞു.

You might also like

-