റെയില്‍വേ പാളത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍ തയ്യാറാക്കുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു.

തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായത്

0

ഹൈദരാബാദ്: റെയില്‍വേ പാളത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍ തയ്യാറാക്കുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു റെയില്‍വേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീല്‍സിനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. പിന്നിലൂടെ അതിവേഗതയില്‍ വന്ന ട്രെയിന്‍ ഇടിച്ചിടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഓടുന്ന ട്രെയിന്‍ പശ്ചാത്തലത്തില്‍ വരുന്ന തരത്തില്‍ വീഡിയോ ചിത്രീകരണത്തിനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ഥിയാണ് ഫോണില്‍ വീഡിയോ പകര്‍ത്തിയത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ് രാജ്.

You might also like

-