യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍.

തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

0

തിരുവനന്തപുരം | സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക അറസ്റ്റില്‍. ലക്ഷ്മി ദീപ്ത എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീല പി.മണിയെയാണ് തിരുവനന്തപുരം അരുവിക്കര പോലീസ് അറസ്റ്റുചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ സംവിധായികയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് കോടതി നിർദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽകണമെന്നും ജാമ്യ ഉപാധിയില്‍ പറയുന്നു. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

അതേസമയം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിൽ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ ചിത്രീകരിച്ച കേസിൽ ഇവരുടേയും സഹായിയുടെയും മുൻകൂർ ജാമ്യ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹർജി തള്ളിയത്.കോട്ടയം വൈക്കം എൻ.ഇ വാർഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറിൽ ജി.എസ്.എൻ 97ൽ താമസക്കാരിയുമായ ലക്ഷ്മി ദീപ്ത, സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷൻറെ സി.ഇ.ഒയുമായ എബിസൺ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ ഇത്തരം നീചകൃത്യങ്ങൾ നടക്കുന്നതിനെ കുറിച്ച് ശരിയായ അന്വേഷണം നടക്കേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.പ്രതികൾ യുവതിയിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കരാർ പത്രം കണ്ടെടുക്കാനും സിനിമയിൽ യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പരിശോധിക്കാനും സെൻസർ ബോർഡിൻറെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥൻറെ റിപ്പോർട്ടും പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. നഗ്‌നചിത്രങ്ങൾ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികൾ അതിന് തയ്യാറായിരുന്നില്ല.

You might also like

-