ആരോഗ്യ പ്രവർത്തകർ മരിച്ചതായി സ്ഥികരിച്ച രോഗിക്ക് മൃത സംസ്കാരത്തിനിടെ ജീവൻ വച്ചു ആശുപത്രിക്ക് 10,000 ഡോളർ പിഴ

ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരൻ ബാഗ് തുറന്നപ്പോൾ , അതിനകത്തുണ്ടായിരുന്ന 66 കാരിയുടെ "നെഞ്ച് ചലിക്കുന്നതും വായുവിനായി ശ്വാസം മുട്ടുന്നതും" കണ്ടു, അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്പെക്ഷൻസ് ആൻഡ് അപ്പീൽസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.

0

അമേരിക്ക ,അയോവ | ആശുപത്രി അധികൃതർ മരണം സ്ഥികരിച്ചു സംസ്കാരത്തിന് അയച്ച ആളെ ബോഡി ബാഗിനുള്ളിൽ ജീവനോടെ കണ്ടെത്തി അമേരിക്കയിലെ അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാരണ് , ആശുപത്രി യിൽ ചികിത്സയിൽ 66 കാരിയായ സ്ത്രീ മരിച്ചെന്ന് പറഞ്ഞു മൃതദേഹങ്ങൾ മറവുചെയ്യാൻ ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി. മൃതദേഹ സംസ്കാരകേന്ദ്രത്തിലേക്ക് അയച്ചത് (ഫ്യൂണറൽ ഹോമിലേക്ക്) സംകരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിലാണ് രോഗി മരിച്ചിട്ടില്ലെന്ന് വ്യക്തമായത് അമേരിക്കൻ ആരോഗ്യ മേഖലയെ ഞെട്ടിച്ച സംഭവം അയോവയിൽ നിന്നും ഫെബ്രുവരി മൂന്നിനാണ് റിപ്പോർട്ടു ചെയ്തത്

ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരൻ ബാഗ് തുറന്നപ്പോൾ , അതിനകത്തുണ്ടായിരുന്ന 66 കാരിയുടെ “നെഞ്ച് ചലിക്കുന്നതും വായുവിനായി ശ്വാസം മുട്ടുന്നതും” കണ്ടു, അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്പെക്ഷൻസ് ആൻഡ് അപ്പീൽസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ, പ്രാദേശിക സമയം ജനുവരി 3 ന്, 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഹോസ്പിസിലെ ജീവനക്കാർ പറയുന്നത് “രോഗിക്ക് പൾസ് ഉണ്ടായിരുന്നില്ലെന്നും ..ആ സമയത്ത് ശ്വസിക്കുന്നില്ലെന്നും” പറഞ്ഞു . പ്രാദേശിക സമയം രാവിലെ 6 മണിയോടെ രോഗിയെ അഞ്ച് മിനിറ്റ്പരിശോധിച്ച നേഴ്‌സ്‌ രോഗിയെ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്തുത്

തുടർന്ന് രോഗിയുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവരെ മൃതദേഹം ശൂഷിക്കുന്ന ഫ്യൂണറൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. രാവിലെ 7:38 ന് ഫ്യൂണറൽ ഹോമിലെത്തി, അവിടെ ഫ്യൂണറൽ ഡയറക്ടർ നടത്തിയ പരിശോധനയിലും രോഗിക്ക് ജീവനില്ലന്ന് സ്ഥിതികരിച്ചു റിപ്പോർട്ട് ചെയ്തു .

രാവിലെ 8:26 ന്, ഫ്യൂണറൽ ഹോം ജീവനക്കാർ മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗ് അഴിച്ചു, ഹൃദയമിടിപ്പും ശരീരത്തിലെ ചലനവും രോഗിക്ക് ശ്വസിക്കാനുള്ള തടസ്സവും കണ്ടെത്തി , തുടർന്ന് ആരോഗ്യ വകുപ്പിന്റെ 911-ൽ വിളിച്ചു വിവരമറിയിക്കുകയായിരുന്നു .

രോഗിയായ സ്ത്രീക്ക് ജീവനുണ്ടെന്നു മനസിലാക്കാക്കിയ ഫ്യൂണറൽ ഹോം അധികൃതർ ആശുപത്രിയിലേക്ക് തിരിച്ചയച്ചു , എന്നാൽ രണ്ട് ദിവസത്തിന് ശേഷം രോഗി മരിച്ചു കൃത്യസമയത്തു രോഗിക്ക്
ചികിത്സനൽകാത്തതാണ് രോഗി മരിക്കാൻ കരണമെന്നെണ് ബന്ധുക്കൾ ആരോപിക്കുന്നത്
രോഗിയെ ചികിൽസിച്ചിരുന്ന “റെസിഡൻഷ്യൽ കെയർ ഫെസിലിറ്റി രോഗിയുടെ പൂർണമായ സംരക്ഷണം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടതായി വിലയിരുത്തിയ അധികൃതർ രോഗിക്ക് ജീവിതാവസാനം പരിചരണം നല്കാൻ ഉത്തരവാദിത്തമുണ്ടായിരുന്ന ഗ്ലെൻ ഓക്സ് അൽഷിമേഴ്സ് സ്പെഷ്യൽ കെയർ സെന്ററിന് $10,000 പിഴ ചുമത്തി.
രോഗിയുടെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നതായി സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഈസ്റ്റ്മാൻ പറഞ്ഞു.”ഞങ്ങളുടെ താമസക്കാരുടെ ജീവിതാവസാനം വരെയുള്ള പരിചരണത്തിനു ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്,” ഒരു പ്രസ്താവനയിൽ ഈസ്റ്റ്മാൻ പറഞ്ഞു.

You might also like

-