തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണം 23,431കടന്നു. പരിക്കേറ്റവരുടെ എണ്ണം 83,008 കടന്നു

സിറിയയിൽ മരിച്ചവരുടെ എണ്ണം4,043 കടന്നു. 5,297 പേര് പരിക്കേറ്റു ചികിത്സയിലാണ് .തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടിങ്ങി കിടക്കുന്നതായാണ് വിവരം ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും അതിശൈത്യവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാവുന്നത്.

0

ഇസ്‌താംബുള്‍| തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണം 23,431കടന്നു.തുർക്കിയിൽ മരണ സംഖ്യ 19,388 കടന്നു പരിക്കേറ്റവരുടെ എണ്ണം 77,711 കടന്നു പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമാണെന്ന് റിപ്പോർട്ട് . സിറിയയിൽ മരിച്ചവരുടെ എണ്ണം4,043 കടന്നു. 5,297 പേര് പരിക്കേറ്റു ചികിത്സയിലാണ് .തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടിങ്ങി കിടക്കുന്നതായാണ് വിവരം ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും അതിശൈത്യവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാവുന്നത്. ലോകത്തിന്റെ വിവഭാഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലും സിറിയയിലും രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട് .

തുർക്കിയിലെ ഭൂകമ്പത്തിൽ ഇടിഞ്ഞുവീണ ആറായിരത്തിലധികം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾക്ക് ഇത് ജീവനും മരണത്തിനും ഇടയിലുള്ള അവസാന മണിക്കൂറുകളാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ ജീവൻ രക്ഷിക്കാമെന്ന പ്രതീക്ഷനശിക്കുകയാണ്. ജീവനോടെ ഇനിയും ആളുകളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയും മങ്ങുകയാണ്. അപ്രതീക്ഷിതമായെത്തിയ ഭൂകമ്പം നാട്ടിലെ സംവിധാനങ്ങൾ പൂർണമായും തച്ചു തരിപ്പണമാക്കിയത് രക്ഷാപ്രവർത്തനത്തെ വല്ലാതെ പിന്നോട്ടടിപ്പിക്കുകയാണ്.

You might also like

-