മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു.

ഒരുമണിയോടെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലിയെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്

0

പാലക്കാട് | മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂടിലായിരുന്നു പുലി കുടുങ്ങിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരുമണിയോടെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലിയെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്. കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടില്‍ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയില്‍ പുലിയുടെ കാല്‍ കുടുങ്ങുകയായിരുന്നു

പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു പദ്ധതി.ഇന്ന് പുലര്‍ച്ചെ ഇതിനായി വയനാട്ടിൽ നിന്നും ഡോ. അരുൺ സക്കറിയ പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്.പുലർച്ചെ കോഴികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. നായ്ക്കളാകുമെന്ന് കരുതിയാണ് വീട്ടുകാർ നോക്കിയത്. പുലിയാണെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈ കുടുങ്ങുകയായിരുന്നു. കാലിൽ പരിക്കേറ്റിരുന്നു.പുലർച്ചെ ഒരു മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയതെന്നാണ് കരുതുന്നത്. ആറ് മണിക്കൂറോളം പുലി കൂട്ടിൽ കിടന്നു. പുലിയുടെ ജഡം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ അടക്കം ഉടൻ പൂർത്തിയാക്കും.

You might also like

-