ബഫർ സോൺ വിഷയത്തിൽ കൂടുതൽ കർഷക സംഘടനകൾ സുപ്രിം കോടതിയിലേക്ക്

സുപ്രിം കോടതി ജൂൺ മുന്നിൽ സുപ്രധാന വിധി പുറപ്പെടുവിച്ച IA 1000/2003 കേസിൽ കക്ഷിചേരാനുള്ള പ്രത്യക അപേക്ഷയും കിഫാ സുപ്രിം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .കേസിൽ കേരള സർക്കാർ കാണിക്കുന്ന ഉത്തരവാദിത്തമില്ലാത്ത നിലപാടയിൽ പ്രതിക്ഷേധിച്ചൻ കർഷക സംഘടനകൾ സുപ്രിംകോടതിയിൽ ഹർജിയുമായി എത്തിയിട്ടുള്ളത്

0

ഡൽഹി | വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റം ഒരു കിലോമീറ്റർ വായു ദൂരത്തിൽ എക്കോസെന്സിറ്റീവ് സോൺ വേണമെന്ന സുപ്രിം കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ ഹർജിയുമായി കർഷക സംഘടനകളുംവിഷയത്തിൽ സംസ്ഥാന സര്ക്കാര് റിവ്യൂ ഹർജി നല്കിയതിനൊപ്പം കിഫയും പ്രത്യകം റിവ്യൂ ഹരജി നൽകിയിട്ടുണ്ട് .കിഫയുടെ റിവ്യൂ ഹർജി ഫയലിൽ സ്വീകരിച്ചു കഴിഞ്ഞ ആഴ്ച്ച ലിസ്റ്റ് ചെയ്യാത്തിട്ടുണ്ട് .സുപ്രിം കോടതി ജൂൺ മുന്നിൽ സുപ്രധാന വിധി പുറപ്പെടുവിച്ച IA 1000/2003(ഒർജിനൽ കേസിൽ )കേസിൽ കക്ഷിചേരാനുള്ള
പ്രത്യക അപേക്ഷയും കിഫാ സുപ്രിം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .കേസിൽ കേരള സർക്കാർ കാണിക്കുന്ന ഉത്തരവാദിത്തമില്ലാത്ത നിലപാടയിൽ പ്രതിക്ഷേധിച്ചൻ കർഷക സംഘടനകൾ സുപ്രിംകോടതിയിൽ ഹർജിയുമായി എത്തിയിട്ടുള്ളത്
കേരളത്തിലെ എക്കോസെൻസ്റ്റീവ് സോണിൽ നിർദേശിക്കപ്പെടുന്നതിനെക്കാൾ കൂടുതൽ വനാവരണം കേരളത്തിൽ കർഷകർ സൃഷ്ടിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മറ്റു കർഷക സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്

വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വായു ദൂരത്തിൽ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. പാലാ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷനുവേണ്ടി ജയിംസ് വടക്കൻ (കേരളാകോൺഗ്രസ് മാണി വിഭാഗം നേതാവാണ് ), കോഴിക്കോട് സേവ് വെസ്റ്റേൺ ഗാട്ട്സ് പീപ്പിൾസ് ഫൗണ്ടേഷനുവേണ്ടി ജോസ് കണ്ണംചിറ (മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ട പ്രവർത്തകൻ) എന്നിവർ അഭിഭാഷകനായ വിൽസ് മാത്യു വഴിയാണു ഹർജി നൽകിയത്.

കർഷകർ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ക്വാറികളുടെ പ്രവർത്തനം സർക്കാർ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒരു കിലോമീറ്റർ ബഫർ സോണിന്റെ ആവശ്യമില്ലെന്നു ഹർജിയിൽ പറയുന്നു. കർഷകരുടെ കയ്യിലുള്ള ഭൂമി പരിസ്ഥിതിസൗഹൃദപരമാണ്. വനത്തിലും വനാതിർത്തിയിലും കൃഷിക്കു ഭൂമി കിട്ടിയിട്ടുള്ളത് നിയമപരമായാണ്. സ്ഥലപരിമിതി രൂക്ഷമായ കേരളത്തിൽ 28 ലക്ഷം ഭൂരഹിതരുണ്ട്. ഇവർക്കുകൂടി ഭൂമി നൽകണമെന്നിരിക്കെ കൂടുതൽ റവന്യു ഭൂമി വനമാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.അതേസമയം വ്യകതമായ തെളിവുകൾ നിർത്തികൊണ്ടുള്ള ഹർജിയുമായാണ് കിഫാ കോടതിയെ സമീപിച്ചിട്ടുള്ളത് .

 

You might also like

-