സ്റ്റാൻ സ്വാമി വിഷയത്തിൽ അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻഐഎ, സ്റ്റാന്‍ സ്വാമിയുടെ മരണം സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയെന്ന് തോമസ് ഐസക്ക്

കൂട്ടുപ്രതി റോണാവില്‍സന്റെ ലാപ് ടോപ്പിലും കൃത്രിമ തെളിവുകള്‍ സ്ഥാപിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തു വന്നിരുന്നു. 2017നും 2019നും ഇടയ്ക്കാണ് ഇത്തരത്തില്‍ 40 ഫയലുകള്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ് ടോപ്പില്‍ തിരുകി കയറ്റിയത്. ഈ അട്ടിമറി നടത്തിയവര്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോകാന്‍ ദിവസത്തെക്കുറിച്ചും തിരിച്ചറിവ് ഉണ്ടായിരുന്നു.

0

തിരുവനന്തപുരം | സ്റ്റാൻ സ്വാമി വിഷയത്തിൽ അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻഐഎ. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എൻഐഎ. അമേരിക്കൻ ഫോറൻസിക്ക് എജൻസിയുടെ പരിശോധന ഫലത്തിന്റെ ആധികാരികതയിൽ അടക്കം കോടതിയിൽ എൻഐഎ എതിർപ്പ് ഉന്നയിക്കും.അതേസമയം, യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ് ഗൂഡാലോചന വിഷയത്തിൽ അനവേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത് എത്തിയിരുന്നു. ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായാണ് യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തൽ. രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്‌സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷയം ഉന്നത തല അനവേഷണ വിധേയമാക്കണമെന്ന് സി.പി.ഐ നിർദേശിച്ചു. വിഷയത്തിലെ ദുരുഹത പുറത്ത് കൊണ്ട് വരാൻ ഇത് അനിവാര്യമാണെന്ന് ബിനോയ് വിശ്വം എം.പി വ്യക്തമാക്കി. വിഷയം ലോകസഭയിൽ ആന്റോ ആന്റണിയും രാജ്യസഭയിൽ ബിനോയ് വിശ്വവും ഉന്നയിച്ചു.ഭീകരബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ട് കസ്റ്റഡിയിൽ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മിൽ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 2020ൽ ഭീകരവാദ കുറ്റമടക്കം അദ്ദേഹത്തിനെതിരെ ചുമത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരായ റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ഇതേ മാതൃകയിൽ നുഴഞ്ഞുകയറിയതായ് നേരത്തെ ആരോപണം ഉയർന്നിരുന്നു. മൂവരെയും ഒരേ ഹാക്കറാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു. തന്റെ കമ്പ്യൂട്ടറിൽ കയറിക്കൂടിയ രേഖകളെല്ലാം നിഷേധിച്ച സ്റ്റാൻ സ്വാമിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് നിജഃസ്ഥിതിക്കായി ആഴ്‌സനൽ ലാബിനെ സമീപിച്ചത്.

സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയുടെ മരണമെന്ന് തോമസ് ഐസക്ക്. സ്റ്റാന്‍ സ്വാമിയെ നിശബ്ദനാക്കാന്‍ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് നമുക്കു പൂര്‍ണ്ണമായും മനസിലാകുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. സ്വാമിയെ അറസ്സ് ചെയ്യാന്‍ എന്‍ഐഎ ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സ്വാമിയുടെ ലാപ് ടോപ്പില്‍ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണെന്ന് ആര്‍സെനല്‍ കണ്‍സള്‍ട്ടിംഗ് എന്ന അമേരിക്കന്‍ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു. കൂട്ടുപ്രതി റോണാവില്‍സന്റെ ലാപ് ടോപ്പിലും കൃത്രിമ തെളിവുകള്‍ സ്ഥാപിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തു വന്നിരുന്നു. 2017നും 2019നും ഇടയ്ക്കാണ് ഇത്തരത്തില്‍ 40 ഫയലുകള്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ് ടോപ്പില്‍ തിരുകി കയറ്റിയത്. ഈ അട്ടിമറി നടത്തിയവര്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോകാന്‍ ദിവസത്തെക്കുറിച്ചും തിരിച്ചറിവ് ഉണ്ടായിരുന്നു. കാരണം അറസ്റ്റിനു തൊട്ടുമുമ്പ് തങ്ങളുടെ ഹാക്കിംഗ് തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ അവര്‍ എടുത്തുവെന്നും ഇപ്പോള്‍ വ്യക്തമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

You might also like

-