കേരളാ സർക്കാരിന് വിമർശിച്ചു സുപ്രിം കോടതി ,1964 ലെ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിൽ .

960 ലെ നിയമപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ 1964 ണ് ശേഷം ലക്ഷകണക്കിന് ഹാർഹികേതര നിർമാണങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും . നിയമവും ചട്ടവുമുണ്ടാക്കി അരനൂറ്റാണ്ട് പിന്നീടുവരെ ഇത്തരം പട്ടയങ്ങളിൽ വീടിനും കൃഷിക്കും പുറമെ മറ്റു നിർമ്മാണങ്ങൾക്കും സർക്കാർ അനുമതി നൽകുകയുണ്ടായി വര്ഷങ്ങളായി നിയമവിരുദ്ധമെന്ന് കനത്ത നിയമലംഘനത്തിന്റെ പേരിൽ ഇപ്പോൾ നടപടി സ്വീകരിക്കുന്നത് അഴിമതിക്ക്നിര്മ്മാണവും ചാട്ടവും ഉണ്ടാക്കിയിട്ട് നിയമലംഘനത്തിനെതിരെ എന്തുകൊണ്ടാണ് എത്രയും നാളും നടപടിയെടുക്കാതെന്നും? . ഇപ്പോൾ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കുന്നതെന്ന്?

0

ഡല്‍ഹി | 1960 ലെ ഭൂപതിവ് നിയമത്തിലെ 1964 ലെ ചട്ടപ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രധാനമായ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. 1960 ലെ നിയമപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ 1964 ണ് ശേഷം ലക്ഷകണക്കിന് ഹാർഹികേതര നിർമാണങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും . നിയമവും ചട്ടവുമുണ്ടാക്കി അരനൂറ്റാണ്ട് പിന്നീടുവരെ ഇത്തരം പട്ടയങ്ങളിൽ വീടിനും കൃഷിക്കും പുറമെ മറ്റു നിർമ്മാണങ്ങൾക്കും സർക്കാർ അനുമതി നൽകുകയുണ്ടായി വര്ഷങ്ങളായി നിയമവിരുദ്ധമെന്ന് കനത്ത നിയമലംഘനത്തിന്റെ പേരിൽ ഇപ്പോൾ നടപടി സ്വീകരിക്കുന്നത് അഴിമതിക്ക്നിര്മ്മാണവും ചാട്ടവും ഉണ്ടാക്കിയിട്ട് നിയമലംഘനത്തിനെതിരെ എന്തുകൊണ്ടാണ് എത്രയും നാളും നടപടിയെടുക്കാതെന്നും? ഇപ്പോൾ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കുന്നതെന്ന്? കോടതി കേരളാ സർക്കാരിനോട് ആരാഞ്ഞു .കേരളാ ഹിഗ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് ഇപ്പോൾ
1964 ൽ എചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് കേരളാ സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചു .നിയമ പരിഷകരിക്കാൻ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിച്ചെങ്കിലും സർക്കാർ വാക്കാൽ പറഞ്ഞാൽ പോരാം നിലപാട് സത്യവാങ് മൂലം ആയി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കാര്‍ഷിക ആവശ്യങ്ങള്‍ക്കും, വീട് വയ്ക്കാനും ആയി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറാന്‍ കഴിയുമെന്ന് സുപ്രീം കോടതി വാക്കാല്‍ ആരാഞ്ഞു.

1960 ലെ ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രധാനമായ നിലപാട് മാറ്റം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ഭൂമി ഒഴികെയുള്ള പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരും എന്ന സൂചനയാണ് സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയില്‍ നല്‍കിയത്.

എല്ലാ പട്ടയ ഭൂമിയും ഒരു പോലെ കണക്കാക്കാന്‍ കഴിയില്ലെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ കെ വി വിശ്വനാഥന്‍, വി ഗിരി എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മില്‍ ഒത്ത് കളിക്കുക ആണെന്ന് പരിസ്ഥിതി വാദികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷാകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സത്യവാങ്മൂലമായി അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. കേസ് കോടതി വീണ്ടും പരിഗണിക്കും .

You might also like

-