ടാറ്റൂ ലൈംഗിക ചുഷണം സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും

കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പൊലീസ് ലക്ഷ്യമാക്കുന്നത്

0

കൊച്ചി | ടാറ്റൂ സ്റ്റുഡിയോയിൽ നിന്നും പോലീസ് പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും.കേസിൽ ഇടപ്പള്ളിയിലെ ഒരു മാസത്തിനകം കുറ്റപത്രം നൽകും. റിമാണ്ടിൽ കഴിയുന്ന പ്രതി സുജീഷിന്റെ ജാമ്യം തടയാനാണ് പൊലീസ് വേഗത്തിൽ കുറ്റപത്രം നൽകുന്നത്. ചേരാനല്ലൂരിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുക.

കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പൊലീസ് ലക്ഷ്യമാക്കുന്നത്. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി സുജീഷിനെതിരെ അത് കൂടുതൽ തെളിവാകും. പ്രതിയെ ഇന്നലെ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പ്രതിയ്ക്ക് എതിരെ നിലനിൽക്കുന്ന 4 കേസുകളിൽ ഇന്ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്തെ ടാറ്റൂ സ്റ്റുഡിയോയിൽ പച്ചകുത്താനെത്തിയ യുവതികളെ ഉടമസ്ഥനായ പ്രതി സുജീഷ് പീഡിപ്പിച്ചെന്നാണ് കേസ്.

അതേസമയം തനിക്കെതിരായ പീഢനക്കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സുജീഷ് ആക്ഷേപം ഉന്നയിച്ചു . കേസിന് പിന്നിൽ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്നാണ് സുജീഷ് ആരോപിച്ചത്. ഇടപ്പള്ളിയിൽ പുതിയ ടാറ്റൂ സ്റ്റുഡിയോ തുടങ്ങാൻ താൻ പദ്ധതിയിട്ടിരുന്നു. തന്നെ പങ്കാളിയാക്കാൻ ഈ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും താൻ തയാറായിട്ടില്ല. ഇതിന്റെ പ്രതികാരമായാണ് കേസ് വന്നതെന്നും സുജീഷ് മൊഴി നൽകി.യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലും. സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇൻക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി

You might also like

-