ഉക്രൈന്റെ തന്ത്രപ്രധാനമേഖലകളിൽ റഷ്യയുടെ കനത്ത ആക്രമണം

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി

0

കീവ് | യുക്രൈനിൽ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലും, ഖാർക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മക്‌സറിലെ ജലവൈദ്യുത നിലയത്തിന് സമീപം റഷ്യൻ സേന എത്തിയെന്നാണ് റിപ്പോർട്ട്. ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ സേനയുടെ ആക്രമണം .വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ

യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടനങ്ങളാണ് റഷ്യ നടത്തിയിരിക്കുന്നത്. കീവിന്റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരമധ്യത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. രണ്ടാമത്തെ സ്‌ഫോടനം പ്രാദേശിക സമയം പുലർച്ചെ 1 മണിക്ക് പടിഞ്ഞാറൻ കീവിൽ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ സ്‌ഫോടനം നഗരത്തിലെ പ്രധാന വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നുമാണ് ഉണ്ടായത്.കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 ആണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്

അതേസമയം, യുക്രൈൻ സൈന്യം ജനങ്ങളെ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിക്കുന്നുണ്ട്.യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ യുഎസും അൽബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) യോഗം വിളിച്ചതായി റിപ്പോർട്ട്. യുഎസും അൽബേനിയയും റഷ്യൻ അധിനിവേശത്തിനെതിരെ പ്രത്യേക ജനറൽ അസംബ്ലി സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം അംഗീകരിക്കുന്നതിനാണ് പുതിയ നീക്കം

യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലൻസ്കിയുടെ ആവശ്യം.ഉക്രൈൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ യു.എൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി പറഞ്ഞു. “ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. “അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു.

ഇതിനിടെ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രം​ഗത്തെത്തി. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും. യുക്രൈനിന് ആയുധങ്ങൾ വിതരണം ചെയ്യാമെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്. ജർമ്മനിയിൽ ഉൽപ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈനിന് അയക്കാൻ രാജ്യം നെതർലാൻഡിന് അനുമതി നൽകി.

‘എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല’; അമേരിക്കൻ സഹായം നിരസിച്ച് യുക്രൈൻ പ്രസിഡന്റ്

കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാ​ഗ്ദാനം യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിനിരസിച്ചു. ‘എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല’ എന്ന് സെലെൻസ്കി പ്രതികരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.യുക്രൈന് ആവശ്യമായ ഇന്ധനം സൗജന്യ നൽകുമെന്ന് അസർബൈജാൻ. സംഘർഷ കാലയളവിൽ അഗ്നിശമന, ആംബുലൻസ് സേവനങ്ങൾക്ക് സ്റ്റേറ്റ് ഓയിൽ കമ്പനിയായ സൗജന്യമായി ഇന്ധനം നൽകും. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യുമെന്ന് അലിയേവ് അറിയിച്ചു.

യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും അസറി പ്രസിഡന്റ് ഇൽഹാം അലിയേവും ഫോണിൽ സംസാരിച്ചിരിന്നു തുടർന്നാണ് നടപടി.

You might also like

-