ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

എല്ലാ പോലീസുകാരുടെയും അവധിയും പ്രതിവാര അവധിയും റദ്ദാക്കിയതായും മുംബൈയിൽ നിയോഗിക്കപ്പെട്ട ഓരോ പോലീസുകാരനും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കുമെന്നും മുംബൈ പോലീസ് അറിയിച്ചു

0

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ വീണ്ടും തീവ്രവാദികളുടെ നിഴലിൽ. ഭീകരാക്രമണ ഭീക്ഷണി കണക്കിലെടുത്ത് എല്ലാ പോലീസുകാരുടെയും അവധി റദ്ദാക്കി.പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവധ പ്രദേശങ്ങളില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലീസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്മുംബൈ പോലീസ് ജാഗ്രത പുലർത്തിയതായും മുംബൈ പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എല്ലാ പോലീസുകാരുടെയും അവധിയും പ്രതിവാര അവധിയും റദ്ദാക്കിയതായും മുംബൈയിൽ നിയോഗിക്കപ്പെട്ട ഓരോ പോലീസുകാരനും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കുമെന്നും മുംബൈ പോലീസ് അറിയിച്ചു.
മുംബൈയിലെ റെഡ്അലേർട്ട് കണക്കിലെടുത്ത് നഗരത്തിലെ പ്രധാന റെയിൽവേയെ സ്റ്റേഷനുകൾ, ദാദർ, ബാന്ദ്ര ചർച്ച്ഗേറ്റ്, സിഎസ്എംടി, കുർള, മറ്റ്  എന്നിവിടങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ കൈസർ ഖാലിദ് പറഞ്ഞു. നാളെ മൂവായിരത്തിലധികം റെയിൽവേ ഉദ്യോഗസ്ഥരെ വിന്യസിക്കും.

മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ നഗരങ്ങളിലും തന്ത്ര പ്രധാന മേഖലകളിലും ശക്തമായ പോലീസ് സന്നാഹമാണ് ഏർപ്പെടുത്താൻ പോകുന്നതെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ ഉദ്ധരിച്ച് എബിപി ന്യൂസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മുംബൈയിൽ തന്നെ, കൊവിഡ്-19 ന്റെ മൂന്നാം തരംഗം മുംബൈയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദത്തിന്റെ സ്വാധീനവും നഗരത്തിൽ വർദ്ധിച്ചു. ഇതിന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായി മുംബൈ പോലീസ് ഇവിടെ 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നാലുപേർ ഒരുമിച്ച് കൂടുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം ഭീകരാക്രമണ ഭീക്ഷണി നിലനിൽക്കുന്നതിനാൽ ഇക്കുറി മുംബൈയിലെ പുതുവത്സര ആഘോഷങ്ങൾക്ക് മങ്ങലേൽക്കുമെന്ന് വ്യക്തം. ജനുവരി 7 വരെ മുംബൈയിൽ സെക്ഷൻ 144 നിലനിൽക്കും. ഇനി പുതുവർഷത്തോടനുബന്ധിച്ച് അകത്തും പുറത്തുമുള്ള ആഘോഷങ്ങൾക്ക് നിരോധനം ഉണ്ടാകും.

മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ സ്‌റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്. ഇവിടങ്ങളില്‍ 3000 ത്തോളം ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിക്കും.

You might also like

-