രാജ്യസഭയിലെ എം.പിമാരുടെ സസ്പെഷൻ കൂട്ടായ പ്രതിഷേധം

ഇന്ന് രാജ്യസഭ അദ്ധ്യക്ഷനെ കണ്ട് സസ്പെഷൻ പിൻവലിക്കണം എന്ന് ആവശ്യപ്പെടും. അദ്ധ്യക്ഷൻ ഇതിന് തയ്യാറായില്ലെങ്കിൽ പുറത്തും

0

ഡൽഹി | രാജ്യസഭയിലെ എം.പിമാരുടെ സസ്പെഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം തുടരും. രാജ്യസഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാര്‍ടികൾ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പ്രതിഷേധിച്ച പ്രതിപക്ഷം ഉച്ചക്ക് ശേഷം സഭാനടപടികൾ ബഹിഷ്കരിച്ചിരുന്നു. മല്ലികാര്‍ജ്ജുണ ഖാര്‍ഗെയും ശരത് പവാറും ചേര്‍ന്ന് ഇന്ന് രാജ്യസഭ അദ്ധ്യക്ഷനെ കണ്ട് സസ്പെഷൻ പിൻവലിക്കണം എന്ന് ആവശ്യപ്പെടും. അദ്ധ്യക്ഷൻ ഇതിന് തയ്യാറായില്ലെങ്കിൽ പുറത്തും കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കാൻ ഇന്നലെ സോണിയാഗാന്ധി വിളിച്ച ചില പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു.

അതേസമയം 12 രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷനിൽ പശ്ചാത്താപവും ഖേദവും പ്രകടിപ്പിസിച്ചാൽ സഭയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് താൻ കോൺഗ്രസ് നേതാക്കളോടും മറ്റുള്ളവരോടും ആഹ്വാനം ചെയ്തതായി . പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിപറഞ്ഞു ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹമ കൂട്ടിച്ചേർത്തു

You might also like

-