ഹമാസ് ഇസ്രേൽ സംഘർഷം 12 മണിക്കൂറിടെ 33 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ പോരാട്ടത്തിൽമരിച്ചവരുടെ എണ്ണം 181 ആയി

കഴിഞ്ഞ തിങ്കളാഴ്ച പോരാട്ടം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഗാസയിൽ മരിച്ചവരുടെ എണ്ണം 47 കുട്ടികളടക്കം 181 ആയി ഉയർന്നു. ഇസ്രായേലി വ്യോമ, പീരങ്കി ആക്രമണത്തിനിടയിലാണ്. രണ്ട് കുട്ടികളടക്കം ഇസ്രായേലിൽ പത്ത് പേർ കൊല്ലപ്പെട്ടു.

0

ടെൽ അവീവ് :ഞായറാഴ്ച നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ എട്ട് കുട്ടികളടക്കം 33 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു.വർഷങ്ങളായിതുടരുന്ന ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങൾക്ക് അയവു വരാനുള്ള ലക്ഷണങ്ങൾ ഒന്നും ദൃശ്യമല്ല ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഞായറാഴ്ച യോഗം ചേർന്ന് സംഘര്ഷങ്ങളെക്കുറിച്ച് ചർച്ച ചെയ്തു .

കഴിഞ്ഞ തിങ്കളാഴ്ച പോരാട്ടം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഗാസയിൽ മരിച്ചവരുടെ എണ്ണം 47 കുട്ടികളടക്കം 181 ആയി ഉയർന്നു. ഇസ്രായേലി വ്യോമ, പീരങ്കി ആക്രമണത്തിനിടയിലാണ്. രണ്ട് കുട്ടികളടക്കം ഇസ്രായേലിൽ പത്ത് പേർ കൊല്ലപ്പെട്ടു.

ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് പലസ്തീൻ ആരോഗ്യ അധികൃതർ പറഞ്ഞു. റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നു ഇസ്രയേൽ മിലിട്ടറി വക്താവ് പറഞ്ഞു.ഇസ്രേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ ഫലസ്തീനികൾ ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

“ഇത് ആർക്കും വിവരിക്കാൻ കഴിയാത്ത ഭയാനകമായ നിമിഷങ്ങളാണ്. പ്രദേശത്ത് ഒരു ഭൂകമ്പം ഉണ്ടായതുപോലെയാണ് ,” യുദ്ധമേഖലയിൽ രക്ഷാപ്രവർത്തന നടത്തിക്കൊണ്ടിരിക്കുന്ന മഹമൂദ് ഹമീദ് പറഞ്ഞു.

ഭീകരവും ഭയാനകവുമായ സ്ഥിവിശേഷമാണ് ഇസ്രായേൽ നഗരമായ അഷ്‌കെലോണിലെ അതിർത്തിക്കപ്പുറത്ത്,നടക്കുന്നത് ഓരോനിമിഷവും നിരവധി റോക്കറ്റുകളാണ് ഹംസ തൊടുത്തു വിടുന്നത് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്ന ഡോക്ടർ എസ്‌വി ഡാഫ്‌ന,പറഞ്ഞു “ഭീകരവും ഭയാനകവുമാണ് അതിർത്തിയിൽ “

ഗാസയിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഇസ്ലാമിക ഗ്രൂപ്പായ ഹമാസും മറ്റ് സായുധ സംഘങ്ങളും ആറ് ദിവസത്തിനുള്ളിൽ 2,800 ലധികം റോക്കറ്റുകൾ ഇസ്രേയലിനു നേരെ പ്രയോഗിച്ചതായിയും എൻ‌ക്ലേവിൽ ഇസ്രായേൽ സൈന്യം അവ മെറ്റൽ ഡോം ഉപയോഗിച്ച് നിർവീര്യമാക്കിയതായും ഇസ്രേൽ വാകത്താവ് പറഞ്ഞു

2014 ൽ 51 ദിവസ്സം നിട്ട്‌നിന്ന യുദ്ധത്തിൽ ഹമാസ് പ്രയോഗിച്ചതിനെക്കാളും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ . 2006 ൽ ഇസ്രായേലൈന് നേരെ ലെബനോനിൽനിന്നും ഹിസ്ബുള്ളനടത്തിയ യുദ്ധത്തേക്കാൾ ഭീകരമാണ് ഇപ്പോൾ ഇസ്രെലുമേൽ നടത്തിക്കൊണ്ടിരിക്കുന്നത് .പല റോക്കറ്റുകളും ഇസ്രായേൽ മിസൈൽ വിരുദ്ധ സംവിധാനം വഴി തടഞ്ഞു, ചിലത് അതിർത്തിയിൽ നിന്ന് വീണു.

സമാദാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിൽ ഹമാസിന് നേരെ അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രയേൽ സുരക്ഷായുമായി ബന്ധപ്പെട്ട മന്ത്രിസഭ ഞായറാഴ്ച യോഗം ചേർന്നു .പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച വൈകി പറഞ്ഞു, ഇസ്രായേൽ ഇപ്പോഴും പ്രതിരോധത്തിൽ നിന്നും പിൻവാങ്ങിയിട്ടില്ല പൂർത്തിയാക്കുവരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു .

You might also like

-