കൊടകര കുഴൽപ്പണ കവർച്ച കേസിലെ പരാതിക്കാരൻ ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തനെന്ന് പൊലീസ്.

നിരവധി ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ആളാണ് സുനില്‍ നായിക്. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനെടെയാണ് കേസില്‍ ആര്‍എസ്എസ് ബന്ധം പുറത്ത് വരുന്നത്.

0

തൃശൂർ :കൊടകര കുഴൽപ്പണ കവർച്ച കേസിലെ പരാതിക്കാരൻ ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തനെന്ന് പൊലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതിൽ കൂടുതൽ പണം കണ്ടെത്തിയെന്ന് തൃശൂർ എസ്.പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിൽ കൂടുതൽ പണം ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചുവരികയാണ്. കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.

“ധര്‍മ്മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്. പരാതിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി പ്രതികളെ കൂടി പിടിക്കുമ്പോള്‍ എത്രയാണ് കൃത്യമായ തുകയെന്ന് നമുക്ക് അറിയാന്‍ സാധിക്കും,”’ ഡി.സി.പി പറഞ്ഞു

അതേസമയം, പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കെന്ന് ധർമ്മരാജൻ പൊലീസിൽ മൊഴി നൽകി. ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. താനും ധർമ്മരാജനും തമ്മിൽ വർഷങ്ങളായുള്ള ബിസിനസ് ബന്ധമെന്നാണ് സുനിൽ നായിക് പൊലീസിനോട് വ്യക്തമാക്കിയത്. ധർമ്മരാജന്റേയും സുനിൽ നായിക്കിന്റേയും മൊഴികൾ പൊലീസ് വിശദമായി പരിശോധിക്കും.അതിനിടെ കേസിൽ ഒരു പ്രതികൂടി പൊലീസ് കസ്റ്റഡിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ലകേസിൽ അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

നിരവധി ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ആളാണ് സുനില്‍ നായിക്. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനെടെയാണ് കേസില്‍ ആര്‍എസ്എസ് ബന്ധം പുറത്ത് വരുന്നത്. ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയത്. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി.

You might also like

-