വാളയാർ കേസ് സിബിഐ സംഘം വാളയാറിലെത്തി തെളിവെടുപ്പ് ആരംഭിച്ചു

കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇവർ പെൺകുട്ടികൾ കൊല്ലപ്പെട്ട സ്ഥലത്തെത്തുന്നത്

0

പാലക്കാട് : വാളയാർ പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. ഡിവൈഎസ്പി ടിപി അനന്തകൃഷ്ണൻ, എസ്പി നന്ദകുമാർ, സിഐ വിമൽനാഥ് എന്നിവരടങ്ങുന്ന സംഘമാണ് വാളയാറിൽ എത്തിയത്. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇവർ പെൺകുട്ടികൾ കൊല്ലപ്പെട്ട സ്ഥലത്തെത്തുന്നത്.
മാതാപിതാക്കളിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിൽ ഉൾപ്പെടെ പരിശോധനകൾ പുരോഗമിക്കുകയാണ്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുത്ത സിബിഐ സംഘം മാർച്ച് 31 നാണ് പാലക്കാട് പോക്‌സോ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്. നാല് പ്രതികൾക്കെതിരെ രണ്ട് എഫ്‌ഐആറുകളാണ് നൽകിയിരിക്കുന്ന

You might also like

-