കോവിഡ് പ്രതിരോധം ജില്ലകള്‍ക്ക് അഞ്ചുകോടി വീതം അനുവദിച്ചു

സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷം വരെയാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

0

തിരുവനന്തപുരം :കോവിഡ് പ്രതിരോധത്തിന് ജില്ലകള്‍ക്ക് അഞ്ചുകോടി വീതം അനുവദിച്ചു. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷം വരെയാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമെന്നാണ് ആശങ്ക. സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐസിയു – വെന്റിലേറ്റര്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലകള്‍ക്ക് നിര്‍ദേശം നൽകി. കൂട്ടപ്പരിശോധനയുടെ ഭാഗിക ഫലം പ്രതീക്ഷിക്കുന്ന ഇന്ന് പ്രതിദിന കേസുകള്‍ വീണ്ടുമുയരും.

അതേസമയം ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. പ്രവേശനത്തിന് 48 മണിക്കൂറിനുള്ളിലോ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർക്ക് ഫലം വരുന്നത് വരെ ക്വാറന്റീൻ നിർബന്ധം. വാക്‌സീനെടുത്തവർക്കും നിർദേശം ബാധകം.

You might also like

-