സ്വര്‍ണക്കടത്തിലും ഡോളര്‍ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെ ന്ന് :അമിത്ഷാ

ആരോപണവിധേയയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകയായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രി മറുടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു

0

തിരുവനന്തപുരം : ബിജെപിയുടെ വിജയ് യാത്രയുടെ സമാപന വേദിയിൽ എൽഡിഎഫും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് അഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണക്കടത്തിലും ഡോളര്‍ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും . സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഡോളർ, സ്വർണ്ണ കടത്ത് കേസിലെ പ്രതി നിങ്ങളുടെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന ആൾ അല്ലെ. ആരോപണവിധേയയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകയായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രി മറുടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളിൽ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിൽ എത്തിയാൽ ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമായിരിക്കുമെന്ന് പറഞ്ഞ അമിത് ഷാ രാജ്യത്ത് അനവധി വികസന പദ്ധതികൾ പൂര്‍ത്തീകരിച്ച ഇ.ശ്രീധരനെ പോലെയൊരാൾ ബിജെപിയിലേക്ക് കടന്നു വന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

ശബരിമലയിലെ ചടങ്ങുകൾ ഭക്തരുടെ അഭിപ്രായത്തോടെയാണ് നടക്കേണ്ടത്. അല്ലാതെ ഇക്കാര്യങ്ങൾ ഇവിടുത്തെ ഇടത് സർക്കാരല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. കേരളത്തിലെ ഇടത് വലത് മുന്നണികളുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. ഇവിടെ ഏറ്റുമുട്ടുന്ന അവർ കേരളത്തിന് പുറത്ത് തോളിൽ കൈയിട്ട് നടക്കുകയാണ്.കേരളത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്ര സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയും കാണാത്ത തരത്തിലുള്ള കൊറോണ വാക്സിനേഷനാണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ പ്രതിരോധത്തിൽ രാജ്യം ഇപ്പോൾ ലോകത്തിന് മാതൃകയായിക്കൊണ്ടിരിക്കുകയാണ്.കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി മാറ്റാൻ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് കഴിയുമെന്ന് ഞാൻ ഉറപ്പ് നൽകുകയാണ്. കേരളത്തെ സ്വയംപര്യാപ്ത സംസ്ഥാനമാക്കിമാറ്റുന്നതിന് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

You might also like

-