മുന്നാക്ക സംവരണം മുസ്‌ലിം സംഘടനകളുടെ യോഗം ഇന്ന്

ന്യൂനപക്ഷങ്ങളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നടപ്പാക്കുന്നതിനെതിരെ പൊതു പ്രക്ഷോഭത്തിനുള്ള ആലോചന യോഗത്തിലുണ്ടാകും. ന്യൂനപക്ഷങ്ങൾ അടക്കമുള്ള പിന്നാക്കവിഭാഗങ്ങൾക്ക് നേരത്തെതന്നെ സംവരണ തോത് കുറവുള്ള വിദ്യാഭ്യാസ മേഖലയിൽ പോലും മുന്നാക്ക സംവരണം പൂർണമായി 10% നടപ്പാക്കിക്കഴിഞ്ഞു.

0

മലപ്പുറം :മുന്നാക്ക സംവരണം വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം സംഘടനകളുടെ യോഗം ഇന്ന് മലപ്പുറത്ത്. ന്യൂനപക്ഷങ്ങളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നടപ്പാക്കുന്നതിനെതിരെ പൊതു പ്രക്ഷോഭത്തിനുള്ള ആലോചന യോഗത്തിലുണ്ടാകും.
ന്യൂനപക്ഷങ്ങൾ അടക്കമുള്ള പിന്നാക്കവിഭാഗങ്ങൾക്ക് നേരത്തെതന്നെ സംവരണ തോത് കുറവുള്ള വിദ്യാഭ്യാസ മേഖലയിൽ പോലും മുന്നാക്ക സംവരണം പൂർണമായി 10% നടപ്പാക്കിക്കഴിഞ്ഞു. മെഡിക്കൽ, മെഡിക്കൽ പി.ജി, എഞ്ചിനീയറിംഗ് മേഖലകളിൽ പിന്നാക്ക വിഭാഗങ്ങളെകാൾ കൂടുതൽ സീറ്റുകളും അവസരങ്ങളും മുന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുകയാണ്.മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർ എത്ര ശതമാനം ആണെന്ന് കൃത്യമായ കണക്ക് പോലുമില്ലാതെയാണ് പരമാവധി അളവായ 10 ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനകൾ ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിക്കാൻ ഒരുമിച്ചിരിക്കുന്നത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത യോഗത്തിൽ സുന്നി, ഇകെ, എ.പി വിഭാഗങ്ങൾ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് ദക്ഷിണകേരള തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൾ പങ്കെടുക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി തുടങ്ങിയ മുസ്‌ലിം ലീഗ് നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

You might also like

-