ഇന്ത്യൻ ചൈന അതിർത്തിയിൽ ശക്തമായ മിസൈല്‍ വ്യൂഹങ്ങൾ വിന്യസിച്ചു ഇന്ത്യ

ചൈന വളരെ ദൂരെ നിന്നും വിക്ഷേപിക്കാന്‍ പാകത്തിന് 2000 കിലോമീറ്റര്‍ ശേഷിയുള്ള എസ് എ എം മിസൈലുകളാണ് സിന്‍ജിയാംഗ് മേഖലകളില്‍ തയ്യാറിക്കിയിരിക്കുന്നത്

0

ഡല്‍ഹി: ചൈനയുടെ ചതിപ്രയോഗങ്ങളെ കനത്ത ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയുടെ സൈനിക നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുള്ളത്. 300 കിലോ പോര്‍മുന വഹിക്കുന്ന ശക്തമായ ആയുധം ചൈനയുടെ പ്രതിരോധം തകര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . സുഖോയ് എസ് .യു-30 എംകെഐ വിമാനങ്ങളിലാണ് ബ്രഹ്മോസ് ഘടിപ്പിക്കുക. മിസൈലുകള്‍ അതിര്‍ത്തിയിലേക്ക് എത്തിച്ചതായി പ്രതിരോധ രംഗത്തെ അറിയിച്ചു

500 കിമീ ദൂരത്തെ ലക്ഷ്യം ഭേദിക്കുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റര്‍ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിര്‍ഭയ ക്രൂയിസ് മിസൈലും അതിര്‍ത്തിയിലെത്തി. ഇവയ്‌ക്കൊപ്പമാണ് കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും തയ്യാറാക്കിയത്. ഇവ 40 കിലോമീറ്ററിലെ ഏതു ശത്രുവിമാനങ്ങളും തകര്‍ക്കും. ചൈനയുടെ സേനകള്‍ക്കെതിരെ സിന്‍ജിയാംഗ് മേഖലകളിലും ടിബറ്റന്‍ പരിധികളിലും ഇന്ത്യന്‍ മിസൈലുകള്‍ നാശം വിതയക്കാന്‍ പര്യാപ്തമാണ്.

ചൈന വളരെ ദൂരെ നിന്നും വിക്ഷേപിക്കാന്‍ പാകത്തിന് 2000 കിലോമീറ്റര്‍ ശേഷിയുള്ള എസ് എ എം മിസൈലുകളാണ് സിന്‍ജിയാംഗ് മേഖലകളില്‍ തയ്യാറിക്കിയിരിക്കുന്നത്. എന്നാല്‍ ലഡാക്ക് മുതല്‍ ടിബറ്റന്‍ അതിര്‍ത്തിവരെ 3600 കിലോമീറ്ററിലേയും തന്ത്രപ്രധാന ഉയരങ്ങളില്‍ നിന്നും ഇന്ത്യ അയക്കുന്ന മിസൈലുകള്‍ ചൈനയുടെ ഏതു മിസൈലിനേയും അവരുടെ മണ്ണില്‍ ഭസ്മമാക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.ചൈനയുടെ നീക്കം ഏറ്റവും ഗുരതരമായ അവസ്ഥയിലെത്തിയാല്‍ മാത്രമേ ഇന്ത്യ മിസൈലുകൾ ഉപയോഗിക്കൂ. ചൈനയുടെ എല്ലാ വ്യോമപാതയും ഇന്ത്യന്‍ മിസൈല്‍ വ്യൂഹത്തിന്റെ റഡാറുകളില്‍ സെറ്റ് ചെയ്തിരിക്കുകയാണ്. 3488 കിലോമീറ്ററിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ പരിധിയിലാണ് ചൈന അക്‌സായ് ചിന്‍ വരെ ആക്രമിക്കാന്‍ സാധ്യതയുള്ളത്. ആകെ 3488 കിലോമീറ്റര്‍ ദൂരത്തിലാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ സേനാ വിന്യാസം നടത്തിയിരിക്കുന്നത്.

അതിര്‍ത്തിക്കൊപ്പം ചൈനയെ ലക്ഷ്യമാക്കി ആന്തമാനിലെ കാര്‍നിക്കോബാര്‍ സൈനിക കേന്ദ്രത്തിലും ഇന്ത്യന്‍ മിസൈലുകള്‍ ഏതു നിമിഷവും വിക്ഷേപിക്കാന്‍ പാകത്തിന് സജ്ജമാണ്. നിര്‍ഭയ് സബ്‌സോണിക് മിസൈല്‍ ആവശ്യം വന്നാല്‍ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകര്‍ക്കും. ആകാശ് മിസൈല്‍ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങള്‍ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകും.

You might also like

-