ലൈഫ് മിഷൻ സി ബി ഐ അന്വേഷണം സംസ്ഥന സർക്കാരിന്റെ പതനം ലക്ഷ്യമാക്കിയോ ?

സി.ബി.ഐ എഫ്ഐആറില്‍ മൂന്നാം പ്രതിയായ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലൈഫ് മിഷന്‍ അധികൃതരെയാണ്. മുഖ്യമന്ത്രി ചെയര്‍മാനായ മിഷനിലെ അധികൃതരെ ഉള്‍പ്പെടുത്തിയത് വഴി പിണറായി വിജയനെ കൂടി ലക്ഷ്യം വച്ചാണ് സി.ബി.ഐ നീക്കമെന്ന് പാര്‍ട്ടിക്ക് കണക്ക് കൂട്ടലുണ്ട്.

0

തിരുവനതപുരം :ലൈഫ് മിഷൻ കരാറിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ് ഐ ആർ. കേസിൽ ലൈഫ് മിഷനെയാണ് സിബിഐ മൂന്നാം പ്രതിയാക്കിയിരിക്കുന്നത് നിയമവിരുദ്ധമായാണ്. യൂണിടാക്കും, സെയിൻ വെഞ്ചേഴ്സും വിദേശ ഏജൻസിയിൽ നിന്ന് പണം വാങ്ങിയതെന്നാണ് സിബിഐ നിലപാട്.ലൈഫ് പദ്ധതി അധികൃതരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രി അടക്കമുള്ളവരെ ലക്ഷ്യം വച്ചാണെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. സിബിഐ അന്വേഷണത്തെ ആദ്യം തന്നെ തള്ളിപ്പറഞ്ഞതും സിബിഐ നീക്കം മുന്‍കൂട്ടി കണ്ടാണ്.സ്വര്‍ണക്കടത്ത്, ഖുറാന്‍ വിഷയങ്ങളില്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നവരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും എന്‍ഐഎ, എന്‍ഫോസ്മെന്‍റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികളെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാല്‍ ലൈഫ് പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സി.പി.എമ്മിന് അപകടം മനസിലായി. സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള നീക്കമാണ് നടക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണത്തെ തള്ളിപ്പറഞ്ഞത്.

സി.ബി.ഐ എഫ്ഐആറില്‍ മൂന്നാം പ്രതിയായ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലൈഫ് മിഷന്‍ അധികൃതരെയാണ്. മുഖ്യമന്ത്രി ചെയര്‍മാനായ മിഷനിലെ അധികൃതരെ ഉള്‍പ്പെടുത്തിയത് വഴി പിണറായി വിജയനെ കൂടി ലക്ഷ്യം വച്ചാണ് സി.ബി.ഐ നീക്കമെന്ന് പാര്‍ട്ടിക്ക് കണക്ക് കൂട്ടലുണ്ട്. മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെതിരേയും ജലീലിനെതിരേയും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് കൊണ്ട് ബി.ജെ.പി, സി.ബി.ഐയെ രാഷ്ട്രീയനീക്കത്തിന് ഉപയോഗിക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍. രാഷ്ട്രീയമായ പ്രതിരോധം തീര്‍ക്കാനുള്ള തീരുമാനവും ഇടത് മുന്നണി എടുത്തിട്ടുണ്ട്.കരാറിലെ അപാകതകൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേസിലെ പരാതിക്കാരനായ അനിൽ അക്കര എംഎൽഎ പറഞ്ഞു. അന്ന് ഇടപെട്ടിരുന്നുവെങ്കിൽ സ്വപ്നയെ പിടിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ അനുതിയോടെയാണ് യൂണിടാക്കിനെ കരാറിലേക്ക് എത്തിച്ചതെന്നും അനിൽ അക്കര അരോപിച്ചു.

You might also like

-