“പ്രധാന ഫയലുകൾ നശിച്ചിട്ടില്ല ” സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കൈമാറി  കത്തിയെന്ന പ്രചാരണം  അനാവശ്യം 

ഇവയാകട്ടെ ഗസ്റ്റ്‌ഹൗസ്‌ ബുക്കിങ്ങുമായി ബന്ധപ്പെട്ട അപ്രധാന ഫയലാണ്‌.യുഎഇ കോൺസലുലേറ്റിന്‌ ബാഗേജ്‌ ക്ലിയറൻസിന്‌ നൽകിയ അനുമതിയുടെ രേഖകളാണ്‌ എൻഐഎ ആവശ്യപ്പെട്ടത്‌

0

തിരുവനന്തപുരം :എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി‌. ഇവയുടെ ഒറിജിനൽ സൂക്ഷിച്ചിട്ടുമുണ്ട്‌.പൊളിറ്റിക്കൽ വിഭാഗത്തിലെ ഏതാനും ഫയലുകൾ മാത്രമാണ്‌ കത്തിയത്‌. ഇവയാകട്ടെ ഗസ്റ്റ്‌ഹൗസ്‌ ബുക്കിങ്ങുമായി ബന്ധപ്പെട്ട അപ്രധാന ഫയലാണ്‌.യുഎഇ കോൺസലുലേറ്റിന്‌ ബാഗേജ്‌ ക്ലിയറൻസിന്‌ നൽകിയ അനുമതിയുടെ രേഖകളാണ്‌ എൻഐഎ ആവശ്യപ്പെട്ടത്‌.ഇവയുടെ സാക്ഷ്യപ്പെടുത്തിയ‌ കോപ്പി കൈമാറി. സത്യവാങ്‌മൂലവും ഒപ്പം നൽകി. കഴിഞ്ഞ തിങ്കളാഴ്‌ച ഈ രേഖകൾ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചിരുന്നു. അതിന്റെ കൈപ്പറ്റ്‌ രസീതും വാങ്ങിയിട്ടുണ്ട്‌.

പ്രോട്ടോകോൾ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ആദ്യം തീ പിടിച്ചത്‌ പഴയ ഫാനിന്‌. പൊതുഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ്‌‌ സ്ഥിരീകരിച്ചിരുന്നു.തുടർന്ന്‌ ഈ സെക്‌ഷൻ അണുനശീകരണത്തിനെത്തിയവർ ഫാൻ ഓഫാക്കാൻ മറന്നതിനെത്തുടർന്ന്‌ ഷോർട്ട്‌ സർക്യൂട്ട്‌ വഴി കത്തുകയായിരുന്നു. ഇവ ഷെൽഫിന്‌ മുകളിൽ വീണാണ്‌ തീപിടിച്ചത്‌.കോടായിരുന്ന ഈ ഫാൻ മാറ്റാൻ നേരത്തേ എഴുതി കൊടുത്തിരുന്നു.

You might also like

-