തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിലെ തീപിടുത്തം;9പേർ മരിച്ചതായി സംസ്ഥാന സർക്കാർ

അപകടകാരണം സംബന്ധിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമഗ്രമായ അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉത്തരവിട്ടു

0

ഹൈദ്രബാദ് : തീപിടുത്തത്തെ തുടർന്ന് തെലങ്കാനയിലെ ശ്രീശൈലത്തെ ജലവൈദ്യുത നിലയത്തിനുള്ളിൽ കുടുങ്ങിയ ഒമ്പത് പേരും മരിച്ചതായി അധികൃതർ അറിയിച്ചു.കണ്ടെടുത്ത ഒൻപത് മൃതദേഹങ്ങളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു
അപകടകാരണം സംബന്ധിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമഗ്രമായ അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉത്തരവിട്ടു. സിഐഡിയുടെ അഡീഷണൽ പോലീസ് ഡയറക്ടർ ഗോവിന്ദ് സിങ്ങിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ധ്രാപ്രദേശുമായുള്ള തെലങ്കാനയുടെ അതിർത്തിക്കടുത്തുള്ള ശ്രീശൈലം ജലവൈദ്യുത നിലയത്തിന്റെ ഭൂഗർഭ ടണൽ പവർ ഹൗസിലെ യൂണിറ്റ് ഒന്നിന് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കാണാതായ ഒമ്പത് പേരിൽ ഉൾപ്പെടുന്നവരാണിവർ.വ്യാഴാഴ്ച രാത്രി 10.30- ഓടെ തീപിടിത്തമുണ്ടായപ്പോൾ 19 പേർ ഷിഫ്റ്റിലുണ്ടായിരുന്നു. 10 പേർ രക്ഷപ്പെട്ടപ്പോൾ ഒരു ഡിവിഷൻ എന്‍ജിനീയർ, നാല് അസിസ്റ്റന്റ് എന്‍ജിനീയർമാർ, രണ്ട് ജൂനിയർ പ്ലാന്റ് അറ്റൻഡന്റ്സ്, അമര രാജ ബാറ്ററീസിൽ നിന്നുള്ള രണ്ട് പേർ എന്നിവരാണ് അകത്ത് കുടുങ്ങിയത്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ശ്രീശൈലം ഡാമിന്റെ ഇടത് കരയിൽ സ്ഥിതിചെയ്യുന്ന ഭൂഗർഭ ജലവൈദ്യുത നിലയത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതായി കരുതുന്നത്.ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) ഒരു സംഘം നിലവിൽ അകത്ത് കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. ഇവരെ അഗ്‌നിശമന സേനയും സഹായിക്കുന്നു. ഭൂഗർഭ യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ള സിംഗാരെനിയിൽ നിന്നുള്ള സംഘവും അപകടസ്ഥലത്ത് ഉണ്ട്.

You might also like

-