പെട്ടിമുടി ദുരന്തം രാസപ്രവർത്തനം ഉർജ്ജിതം 52 പേരുടെ മൃതദേഹം കണ്ടെടുത്തു

ഇതിൽ 24 പേർ പുരുഷന്മാരും, 20 പേർ സ്ത്രീകളും 8 പേർ കുട്ടികളുമാണ്. 3 പേർ കോലഞ്ചേരി മെഡിക്കൽകോളേജ് ഹോസ്പിറ്റലിലും, 4 പേർ ടാറ്റാ ജനറൽ ഹോസ്പിറ്റലിലും ചികിത്സയിലുള്ളതായി റിപ്പോർട്ടുചെയ്തിട്ടുണ്ട്.

0

കാണാതായ മുഴുവൻ പേരെയും കണ്ടെത്തും വരെ തെരെച്ചിൽ തുടരുമെന്ന് രാജേന്ദ്രൻ

മൂന്നാർ :ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരും 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 52 പേരുടെ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞു. ഇതിൽ 24 പേർ പുരുഷന്മാരും, 20 പേർ സ്ത്രീകളും 8 പേർ കുട്ടികളുമാണ്. 3 പേർ കോലഞ്ചേരി മെഡിക്കൽകോളേജ് ഹോസ്പിറ്റലിലും, 4 പേർ ടാറ്റാ ജനറൽ ഹോസ്പിറ്റലിലും ചികിത്സയിലുള്ളതായി റിപ്പോർട്ടുചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ടന്ന് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു നാഡീകേന്ദ്രികരിച്ചാണ് എന്ന് തെരെച്ചിൽ കാണാതായ മുഴുവൻ പേരെയും കണ്ടെത്തും വരെ തെരെച്ചിൽ തുടരുമെന്ന് രാജേന്ദ്രൻ കൂട്ടിച്ചേർത്തു .

57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യൽ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാർത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like

-