കരിപ്പൂരിൽ 23 പേര്‍ ഗുരുതരാവസ്ഥയില്‍; 3 പേര്‍ വെന്റിലേറ്ററില്‍

മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ 23 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു

0

കോഴിക്കോട് :കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റ 23 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ 23 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും സ്ഥിരീകരിച്ചുമൂന്നുപേര്‍ വെന്റിലേറ്ററിലാണെന്നും 81 പേര്‍ സുഖംപ്രാപിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 81 പേരാണ് നിലവില്‍ ചികില്‍സയില്‍ ഉള്ളത്. ചികില്‍സചെലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴി‍ഞ്ഞദിവസം അറിയിച്ചിരുന്നു. സാരമായ പരുക്കുകള്‍ ഏല്‍ക്കാത്ത 29 പേര്‍ ആശുപത്രി വിട്ടു

You might also like

-