പെട്ടിമുടിദുരന്തം, 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തി മരണം 49 ആയി ,പ്രതികൂല കാലാവസ്ഥ തിരച്ചിൽ താത്കാലികമായി നിർത്തി

പ്രദേശത്ത്   രക്ഷപ്രവർത്തങ്ങൾക്ക് എത്തിയിട്ടുള്ള  അഗ്നിശമന സേനയുടെ  പ്രത്യക  സംഘത്തെ   പുഴയിൽ തിരച്ചിലിനായി  നിയോഗിസിച്ചിരുന്നു

0

മൂന്നാർ : മണ്ണിടിച്ചാൽ ഉണ്ടായ പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ 6 പേരുടെ മൃതദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 49 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായി. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
അപകടത്തിൽപെട്ട കൂടുതൽ   ആളുകൾ ഒഴുക്കിൽ പെട്ടതായി കരുതുന്നതിനാൽ  പുഴ കേന്ദ്രികരിച്ചു  തിരച്ചിൽ നടത്താൻ  പ്രത്യക  സംഘത്തെ   നിയോഗിച്ചിട്ടുണ്ട്  .

പ്രദേശത്ത്   രക്ഷപ്രവർത്തങ്ങൾക്ക് എത്തിയിട്ടുള്ള  അഗ്നിശമന സേനയുടെ  പ്രത്യക  സംഘത്തെ   പുഴയിൽ തിരച്ചിലിനായി  നിയോഗിസിച്ചിരുന്നു . ഇവർക്കൊപ്പവും  ദുരന്ത നിവാരണ പ്രവർത്തങ്ങളിൽ  വൈവിധ്യമുള്ള  ഡോഗ്  സ്‌കോഡും  ചേർന്നാണ് തിരച്ചിൽനടത്തിയത് . ഇന്നലെ നടത്തിയ തിരച്ചലിൽ എട്ടു മൃതദേഹങ്ങൾ  കണ്ടെത്തിയത് .  നദിയിൽ നിന്നായിരുന്നു  കൂടുതൽ പേര് ഒഴുക്കിൽ   പെടാനുള്ള സാധ്യത മനസ്സിലാക്കിയാണ്   ഇന്ന് നദിയിൽ തിരച്ചിൽ നടത്താൻ  പ്രത്യക സംഘത്തെ നിയോഗിച്ചിരുന്നു നദിയിൽ തന്നെയാണ് ഇന്നും കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് . ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടേതായിരുന്നു.ദുരന്തത്തിൽ പെട്ട അവസാനത്തെ ആളെയും കണ്ടെത്തും അവരെ തിരച്ചിൽ തുടരുമെന്ന് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ അറിയിച്ചു

You might also like

-