കോവിഡ് ചികിത്സക്ക് റെംഡിസീവര്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ഔദ്യോഗികമായി ലാബുകളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫലം കണ്ടെത്തിയ ആദ്യ മരുന്നാണ് റെംഡിസീവര്‍.

0

ഡല്‍ഹി: ആന്റിവൈറല്‍ മരുന്നായ റെംഡിസീവര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ ഉപയോഗത്തോടെ കൊറോണ രോഗികളില്‍ പുരോഗതി കണ്ടെത്തിയതോടെയാണ് റെംഡിസീവര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഔദ്യോഗികമായി ലാബുകളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫലം കണ്ടെത്തിയ ആദ്യ മരുന്നാണ് റെംഡിസീവര്‍.അടിയന്തിര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജൂണ്‍ 1നാണ് നിബന്ധനകളോടെ റെംഡിസീവറിന്റെ ഉപയോഗത്തിന് ഇന്ത്യ അംഗീകാരം നല്‍കിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം അമേരിക്കയും ജപ്പാനും റെംഡിസീവറിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗിലെയദ് സയന്‍സസ് എന്ന കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്. രോഗികളില്‍ അഞ്ച് ദിവസത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ചതോടെ റെംഡിസീവര്‍ മികച്ച ഫലം നല്‍കിയതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളും ദക്ഷിണ കൊറിയയും മരുന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

You might also like

-