കാർഷിക മേഖലയുടെ ഉന്നമനത്തിന് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്ജ്

ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി

0

ഡൽഹി :രാജ്യത്തെ കാർഷിക മേഖലയുടെ ഉന്നമനത്തിന് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപിച് നിർമല സിതാരമാണ് കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനമാണ് മൂന്നാംഘട്ടത്തിലേത്. ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിച്ചത് ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യതൊഴിലാളി മേഖലക്ക് 20,000 കോടി രൂപ. സ്ത്രീകൾ – അസംഘടിത സംരംഭങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പ്രാദേശിക ബ്രാന്റുകളെ ലോക നിലവാരത്തിൽ എത്തിക്കും. മത്സ്യ മേഖലയിൽ നിന്നുള്ള ഉൽപാദനം 17 ലക്ഷം ടണ്ണായി ഉയരും. ഉൾനാടൻ മത്സ്യബന്ധനത്തിനെ പ്രോത്സാഹിപ്പിക്കും. മത്സ്യതൊഴിലാളികൾക്ക് പുതിയ മത്സ്യബന്ധന യാനങ്ങൾ നൽകും. പുതിയ ഹാർബറുകൾ നിർമ്മിക്കും.

11000 കോടി രൂപ മറൈൻ ഇൻലാന്റ്  മത്സ്യബന്ധനത്തിന നല്‍കും.കാർഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ്​ ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങൾക്ക്​ 10,000 കോടിയും അനുവദിക്കും. കാർഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത്​ ആഗോള തലത്തിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്​റ്റാർട്ട്​ അപ്പുകൾക്കും ഉത്തേജനമാകും.

ലോക്ക്ഡൗണ്‍ കാലയളവില്‍ പാലിന്റെ ആവശ്യകതയില്‍ 20-25 ശതമാനം കുറവുണ്ടായി. പ്രതിദിനം 560 ലക്ഷം ലിറ്റര്‍ പാല്‍ സഹകരണസംഘങ്ങള്‍ വഴി സംഭരിച്ചപ്പോള്‍ പ്രതിദിനം 360 ലക്ഷം ലിറ്റര്‍ പാലാണ് വിറ്റത്. 4,100 കോടി രൂപ നല്‍കി അധികം വന്ന 111 കോടി ലിറ്റര്‍ പാല്‍ സംഭരിച്ചു. ക്ഷീര സഹകരണങ്ങള്‍ക്ക് രണ്ടുശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കും. രണ്ടുകോടിയോളം ക്ഷീരകര്‍ഷര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 കോടി രൂപയും മത്സ്യബന്ധന മേഖലക്ക് 11,000 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചു. 13,343 കോടി രൂപ മൃഗസംരക്ഷണത്തിനായി നീക്കിവെച്ചു. ഇതില്‍ 53 കോടി രൂപ പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കായി വിനിയോഗിക്കും. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു.

തേനീച്ച വളര്‍ത്തലിന് 500 കോടി രൂപ അനുവദിച്ചു. 2 ലക്ഷം ആളുകള്‍ ഇതിലൂടെ ഗുണഭോക്താക്കളാകും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കും. 10 ലക്ഷം ഹെക്ടര്‍ ഭൂമിയിലാകും കൃഷി വികസനം. ഇതിനായി 4,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഗംഗാ നദിയുടെ തീരത്ത് 800 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങളുടെ ഇടനാഴി വികസിപ്പിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു

You might also like

-