ഗൾഫ് കോവിഡ് ഭീതിയിൽ മരിച്ചവരുടെ എണ്ണം 119 ആയി പുതിയ നിയന്ത്രങ്ങളുമായി അറബ് രാജ്യങ്ങൾ

സൗദിയിൽ 8 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 73 ആയി. ഏറ്റവും കൂടുതൽ കേസുകളും ഇന്ന് സൗദിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. 435. ഇതാേടെ സൗദിയിൽ രോഗികളുടെ എണ്ണം 5369 ആയി.

0

ദുബായ് :സൗദി അറേബ്യയില്‍ ഇന്ന് എട്ടും ബഹ്റൈനിലും കുവൈത്തിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 119 ആയി. അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലായി 934 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
സൗദിയിൽ 8 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 73ആയി. ഏറ്റവും കൂടുതൽ കേസുകളും ഇന്ന് സൗദിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. 435. ഇതാേടെ സൗദിയിൽ രോഗികളുടെ എണ്ണം 5369 ആയി.

അറുപത് വയസുള്ള സ്വദേശി പൗരനാണ് ബഹ്റൈനിൽ മരിച്ചത്. കുവൈത്തിൽ 79 വയസുള്ള സ്വദേശിനിയും. കോവിഡ് മരണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികളും ഉർൗജിതമാണ്.ഗൾഫിൽ ഇന്ന് 934 പർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറായിരത്തിനും മുകളിലാണ് മൊത്തം കോവിഡ് രോഗികൾ. എന്നാൽ ഇവരിൽ മൂവായിരത്തോളം പേർക്ക് രോഗവിമുക്തി ലഭിച്ചു എന്നത് പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

കവൈത്തിലെ മൊത്തം രോഗികളിൽ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്. രോഗികളുടെ എണ്ണം എല്ലാ രാജ്യങ്ങളിലും ക്രമാതീതമായി ഉയരുന്ന പ്രവണത പ്രവാസികൾക്കിടയിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ വ്യാപകമായി നടക്കുന്ന കോവിഡ് ടെസ്റ്റുകളും വർധനക്ക് കാരണമാണെന്ന് അധികൃതർ വിശദീകരിക്കുന്നു.
കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടരലക്ഷത്തോളം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു.ഇതിനായി അറുപതിനായിരത്തോളം സ്‌കൂള്‍ മുറികളാണ് രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ രോഗവ്യാപനം പ്രതീക്ഷിച്ച മേഖല സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് തൊഴിലാളികള്‍ നിരവധി പേര്‍ ഒന്നിച്ചു കഴിയുന്ന ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത്.ഇതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം സ്‌കൂള്‍ മുറികള്‍ സജ്ജീകരിച്ചതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു. 3345 സ്‌കൂളുകള്‍ ഇതിനായി ഏറ്റെടുത്ത് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു

സൗദിയിലെ കോവിഡ് പശ്ചാതലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടലുമായി ഇന്ത്യന്‍ എംബസി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ സ്ഥാനപതി ഇന്ന് വിഡിയോ കോണ്‍ഫ്രന്‍സ് വഴി യോഗം ചേര്‍ന്നു. അടിയന്തിര നടപടി വേണ്ട വിഷയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് എംബസി.ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സയ്യിദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സൗദിയില്‍ കോവിഡ് പശ്ചാതലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ അംബാസിഡര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു.

You might also like

-